ആറ് വയസുകാരന്‍ ഉണ്ടാക്കിയ ചായ കുടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം; കീടനാശിനി കലര്‍ത്തിയെന്ന് സൂചന

Last Updated:

വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലേക്കെത്തിയ മുത്തച്ഛന് കൊടുക്കാനാണ് ആറുവയസുകാരനായ ശിവാംഗ് ചായ ഉണ്ടാക്കിയത്

ആറ് വയസുകാരന്‍ ഉണ്ടാക്കിയ ചായകുടിച്ചതിന് പിന്നാലെ മുത്തച്ഛനടക്കം നാല് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. ചായ ഉണ്ടാക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കിടനാശിനി ചേര്‍ത്തതകാം എന്നാണ് പ്രാഥമിക നിഗമനം.  ശിവാംഗ് (6), ദിവാംഗ് (5), ഭാര്യപിതാവ് രവീന്ദ്ര സിങ് (55), അയല്‍വാസി സൊബ്രാന്‍ സിങ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ ശിവനന്ദന്‍ സിങിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലേക്കെത്തിയ മുത്തച്ഛന് കൊടുക്കാനാണ് ആറുവയസുകാരനായ ശിവാംഗ് ചായ ഉണ്ടാക്കിയത്. കുട്ടിയുടെ അമ്മ ഈ സമയം തൊഴുത്തില്‍ പശുവിനെ കറക്കുകയായിരുന്നു. ഇവരുടെ അയല്‍വാസിയായ സൊബ്രാന്‍ സിങ്ങ് എന്നയാളും ചായ കുടിക്കാനെത്തിയിരുന്നു. ചായ കുടിച്ചതിന് പിന്നാലെ അഞ്ച് പേര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മെയിന്‍പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്ര സിങ്ങും പേരക്കുട്ടികളായ ശിവാംഗ്, ദിവാംഗ് എന്നിവരും മരിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ശിവ് നന്ദനെയും സൊബ്രാന്‍ സിങ്ങിനെയും സഫായ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടെ  സൊബ്രാന്‍ സിങ്ങും മരിച്ചതകോടെ മരണസംഖ്യ നാലായി.ശിവനന്ദന്‍ സിങിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
advertisement
സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ചായ ഉണ്ടാക്കുമ്പോൾ കുട്ടി അബദ്ധത്തിൽ കീടനാശിനി ചേർത്തതാകാം മരണകാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറ് വയസുകാരന്‍ ഉണ്ടാക്കിയ ചായ കുടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം; കീടനാശിനി കലര്‍ത്തിയെന്ന് സൂചന
Next Article
advertisement
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement