കണ്ണൂർ: കണ്ണൂരിൽ ഫൂട്ബോൾ മത്സരത്തെ ചൊല്ലിയുള്ള തർക്കത്തിൽ 4 പേർക്ക് പരിക്കേറ്റു. ഒരാളുടെ കാലിന് വെട്ടേറ്റു. പള്ളിയാം മൂലയിലാണ് പ്രശനം ഉണ്ടായത്. അലക്സ് , അനുരാഗ് , നകുലൻ , ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. അനുരാഗിന് കാലിൽ വെട്ടേറ്റിട്ടുണ്ട്.
Also Read-കൊല്ലത്ത് ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരൻ കുഴഞ്ഞു വീണു മരിച്ചു
സംഭവത്തിൽ 5 പേരെ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.