advertisement

വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; 22 കാരൻ പിടിയിൽ

Last Updated:

പ്രതി മുന്‍പും യുവതിയെ ആക്രമിച്ചാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഈ കേസിൽ ഇയാൾ ശിക്ഷയും അനുഭവിച്ചിരുന്നു

നെടുങ്കണ്ടം പൊലീസ്
നെടുങ്കണ്ടം പൊലീസ്
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാൻ ശ്രമം. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരിയെയാണ് പാമ്പാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
Also Read- ഇടുക്കിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ
പരിക്കേറ്റ യുവതിയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് ലഹരി ഉപയോഗിച്ചെത്തിയ പ്രതി അകത്ത് കടന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ലൈംഗികാതിക്രമം എതിര്‍ത്തപ്പോള്‍ വാക്കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
advertisement
യുവതി കൈ കൊണ്ട് ആക്രമണം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈവിരലുകള്‍ക്ക് പരിക്കേറ്റു. കൈ ഞരമ്പുകൾ അറ്റുപോയ യുവതി പ്രാണരക്ഷാര്‍ത്ഥം വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. പ്രതിയും പിന്നാലെ ഓടി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പ്രതിയില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി. ഇയാള്‍ മുന്‍പും യുവതിയെ ആക്രമിച്ചാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഈ കേസിൽ പ്രതി ശിക്ഷയും അനുഭവിച്ചിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; 22 കാരൻ പിടിയിൽ
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement