പന്തളം രാജകുടുംബാംഗമെന്ന പേരില്‍ തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍

Last Updated:

പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെ എറണാകുളം ജില്ലാ സി ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.

കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 26 കോടി രൂപയുടെ സോഫ്റ്റ് വെയര്‍ സോഴ്‌സ് കോഡ് 15000 രൂപയ്ക്ക അഡ്വാന്‍സ് മാത്രം നല്‍കി തട്ടിയെടുത്തെന്നാണ് കേസ്. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെ എറണാകുളം ജില്ലാ സി ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.
2018 ഒക്ടോബര്‍ മാസത്തിലാണ് തട്ടിപ്പ് നടക്കുന്നത്. കടവന്ത്രയിലുള്ള ഒ എസ് ബിസിനസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് കമ്പനികളുടെ അക്കൗണ്ട്‌സ് ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ സഹായിയ്ക്കുന്ന സോഫ്റ്റ് വെയര്‍ സോഴ്‌സ് കോഡ് സന്തോഷും ഗോപകുമാറും ചേര്‍ന്ന് വാങ്ങിയത്. അമേരിയ്ക്കന്‍ സൈന്യത്തിന് ഉള്‍പ്പെടെ സേവനം നല്‍കുന്നതിനാല്‍ സ്ഥാപനത്തിന്റെ വിവരങ്ങള്‍ കൈമാറില്ലെന്നും വ്യക്തമാക്കിയിരുന്നു. രണ്ടു കോടി രൂപ കരാര്‍ പറഞ്ഞെങ്കിലും പിന്നീട് ഒരു കോടി 10 ലക്ഷം രൂപയ്ക്ക് കരാര്‍ നല്‍കി. സോഫ്റ്റ് വെയര്‍ വാങ്ങിയ ശേഷം പണം നല്‍കിയില്ല. ഒ എസ് ബിസിനസ് സൊല്യൂഷന്‍ സ്ഥാനപത്തെ തങ്ങളുടെ കമ്പനിയുമായി ചേര്‍ക്കാമെന്നു പറഞ്ഞു. ജീവനക്കാരെ നിയമിച്ചെങ്കിലും അവര്‍ക്ക് ശമ്പളവും നല്‍കിയില്ല. ഇതിനെതിരെയും ഇരുവര്‍ക്കുമെതിരെ കേസുണ്ട്.
advertisement
പന്തളം രാജകുടുംബത്തിന് അവകാശപ്പെട്ട 2000 ഏക്കര്‍ ഭൂമി ക്യഷിയ്ക്കായി നല്‍കാമെന്ന് പറഞ്ഞ് കുവൈറ്റില്‍ വ്യവസായിയായ ഒഡീഷ സ്വദേശിയില്‍ നിന്നും ആറു കോടി രൂപ ഇരുവരും തട്ടിയെടുത്തിരുന്നു. കേസില്‍ ജാമ്യം എടുക്കാനായി ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ ഇരുവരും എത്തി. അപ്പോഴാണ് എറണാകുളം ജില്ലാ സി ബ്രാഞ്ചിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പന്തളം രാജകുടുംബാംഗമെന്ന പേരില്‍ തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍
Next Article
advertisement
'സിഎം വിത്ത് മീ'യില്‍ വിളിച്ച് വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ച യുവാവ് അറസ്റ്റിൽ
'സിഎം വിത്ത് മീ'യില്‍ വിളിച്ച് വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ച യുവാവ് അറസ്റ്റിൽ
  • 'സിഎം വിത്ത് മീ'യിൽ വിളിച്ച് വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ചു

  • ഓൺലൈൻ ഭക്ഷണവിതരണ കമ്പനി ജീവനക്കാരനായ വെൺമണി സ്വദേശി അർജുൻ അറസ്റ്റിൽ.

  • ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് അസഭ്യം പറഞ്ഞതിന് അർജുൻക്കെതിരെ കേസെടുത്തു.

View All
advertisement