കോഴിക്കോട് ലോറിയിൽ നിന്ന് സ്വയം ലോഡ് ഇറക്കിയ പഴക്കട ഉടമയെ ചുമട്ടുതൊഴിലാളികൾ ക്രൂരമായി മർദിച്ചു

Last Updated:

സ്വന്തമായി ലോഡിറക്കിയാല്‍ ഇനിയും ആക്രമിക്കുമെന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായും സദഖത്തുള്ള പറയുന്നു

കോഴിക്കോട്: നരിക്കുനിയില്‍ ഫ്രൂട്സ് സ്റ്റാള്‍ ഉടമയെ സ്വയം ലോഡിറക്കിയതിന്റെ പേരില്‍ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ നരിക്കുനി സ്വദേശി സദഖത്തുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്വന്തമായി ലോഡിറക്കിയാല്‍ ഇനിയും ആക്രമിക്കുമെന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായും സദഖത്തുള്ള പറയുന്നു.
നരിക്കുനിയില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന സദഖത്തുള്ള കടയില്‍ ലോഡിറക്കുന്നതിനിടയില്‍ സിഐടിയു, എസ് ടി യു, ഐഎന്‍ടിയുസി സംഘടനകളില്‍പ്പെട്ട ചുമട്ടു തൊഴിലാളികള്‍ ആക്രമിച്ചുവെന്നാണ് പരാതി. മുഖത്തും കൈക്കും പരുക്കേറ്റ സദഖത്തുള്ളയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയം ലോഡിറക്കുന്നത് ചോദ്യം ചെയ്തായിരുന്നു മർദനമെന്നും സദഖത്തുള്ള പറഞ്ഞു.
advertisement
തൊഴിലാളികള്‍ കടയുടെ സമീപമുള്ളപ്പോള്‍ അവരെ തന്നെയാണ് ചുമടിറക്കാന്‍ ഏല്‍പ്പിക്കാറുള്ളത്. എന്നാൽ ലോഡുമായെത്തിയപ്പോള്‍ തൊഴിലാളികളെ കാണാത്തതിനാല്‍ സ്വയം ചുമടിറക്കുകയായിരുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ തൊഴിലാളികളാണ് അക്രമിച്ചതെന്നും സദഖത്തുള്ള പറഞ്ഞു. അതേസമയം തൊഴില്‍ നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സദഖത്തുള്ള തൊഴിലാളികളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് തൊഴിലാളി സംഘടനകളുടെ വിശദീകരണം. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കൊടുവള്ളി പൊലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ലോറിയിൽ നിന്ന് സ്വയം ലോഡ് ഇറക്കിയ പഴക്കട ഉടമയെ ചുമട്ടുതൊഴിലാളികൾ ക്രൂരമായി മർദിച്ചു
Next Article
advertisement
ആസാമില്‍ ഒരാൾക്ക് ഒന്നിലേറെ വിവാഹം നിരോധിക്കും; നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ
ആസാമില്‍ ഒരാൾക്ക് ഒന്നിലേറെ വിവാഹം നിരോധിക്കും; നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ
  • ആസാം സര്‍ക്കാര്‍ ബഹുഭാര്യത്വ നിരോധന ബില്‍ 2025 നിയമസഭയില്‍ അവതരിപ്പിച്ചു.

  • നിയമം ലംഘിച്ചാല്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.

  • ബില്ലില്‍ ഇരയായ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

View All
advertisement