അഞ്ചുസെന്റിന് നികുതി അടയ്ക്കാന്‍ 5000 രൂപ കൈക്കൂലി ചോദിച്ച വില്ലേജ് അസിസ്റ്റന്റ് പിടിയില്‍; പണം പാന്റിന്റെ കീശയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അഴിമതിക്കെതിരായ വിജിലന്‍സ് ബോധവത്കരണ പരിപാടി കളക്ടറേറ്റില്‍ നടക്കുന്നതിനിടെയാണ് അറസ്റ്റ്.
കാസര്‍കോട്: അഞ്ചു സെന്റ് ഭൂമിക്ക് നികുതി അടയ്ക്കാൻ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. ചട്ടഞ്ചൽ സ്വദേശിയായ ടി രാഘവനാണ് വിജിലൻസ് പിടിയിലായത്. അഴിമതിക്കെതിരായ വിജിലന്‍സ് ബോധവത്കരണ പരിപാടി കളക്ടറേറ്റില്‍ നടക്കുന്നതിനിടെയാണ് അറസ്റ്റ്.
ബോവിക്കാനം സ്വദേശി അഷ്റഫിനോടായിരുന്നു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. അഞ്ചു സെന്റ് ഭൂമിയ്ക്ക് നികുതി അടയ്ക്കനായി 5000 രൂപയാണ് രാഘവൻ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് അഷ്റഫ് വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഫിനോഫ്തലിന്‍ പുരട്ടിയ അഞ്ഞൂറിന്റെ അഞ്ച് നോട്ടുകള്‍ അഷ്‌റഫ് രാഘവന് കൈമാറി.
പിന്നാലെ എത്തിയ വിജിലൻസ് സംഘം ഇയാളുടെ പാന്റിന്‌റെ പോക്കറ്റിൽ നിന്ന് നോട്ടുകൾ കണ്ടെത്തുകയും ചെയ്തു. എട്ടുമാസമായി നികുതി അടയ്ക്കാതെ വന്നതോടെയണ് അഷ്റഫ് വിജിലൻസിനെ സമീപിച്ചത്. മുളിയാർ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് നേരത്തെ പരതികൾ ഉയർന്നിരുന്നു. വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Location :
First Published :
October 27, 2022 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ചുസെന്റിന് നികുതി അടയ്ക്കാന്‍ 5000 രൂപ കൈക്കൂലി ചോദിച്ച വില്ലേജ് അസിസ്റ്റന്റ് പിടിയില്‍; പണം പാന്റിന്റെ കീശയിൽ


