Gold Smuggling Case Live | സ്വപ്നയെയും സന്ദീപിനെയും എൻഐഎ ഓഫീസിലെത്തിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ഉച്ചയോടെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ എൻഐഎ കോടതിയിൽ ഹാജരാക്കും.
കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കലൂരിലുള്ള എൻഐഎ ഓഫീസിലെത്തിച്ചു. ഇവരെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പുലർച്ചെ ബംഗളുരുവിൽനിന്ന് തിരിച്ച സംഘത്തിന്‍റെ വാഹനം കുതിരാനിൽവെച്ച് കേടായതിനെ തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വപ്നയെയും സന്ദീപിനെയും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ എൻഐഎ കോടതിയിൽ ഹാജരാക്കും.
തത്സമയ വിവരങ്ങൾ ചുവടെ...
Location :
First Published :
July 12, 2020 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case Live | സ്വപ്നയെയും സന്ദീപിനെയും എൻഐഎ ഓഫീസിലെത്തിച്ചു


