advertisement

Gold Smuggling Case | സ്വപ്ന സുരേഷ് ഒളിവിൽപോകുന്നതിനു തൊട്ടുമുമ്പ് സെക്രട്ടേറിയറ്റിന് സമീപം ഉണ്ടായിരുന്നതായി തെളിവുകൾ

Last Updated:

ജൂലൈ അഞ്ചിനു സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റിന് സമീപം എത്തിയിരുന്നതായി മൊബൈൽ ടവർ വിശദാംശങ്ങൾ വ്യക്തമാക്കുന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഒളിവിൽപ്പോകുന്നതിന് തൊട്ടുമുമ്പ് സെക്രട്ടറിയറ്റിന് സമീപം ഉണ്ടായിരുന്നതാതി തെളിവ് ലഭിച്ചു. ജൂലൈ അഞ്ചിനു സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റിന് സമീപം എത്തിയിരുന്നതായി മൊബൈൽ ടവർ വിശദാംശങ്ങൾ വ്യക്തമാക്കുന്നു. ഇതേദിവസമാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ഇതിനുശേഷമാണ് സ്വപ്ന ഒളിവിൽ പോയത്.
ജൂലൈ അഞ്ചിന് 9.40ന് മുതൽ സ്വപ്നയുടെ ഫോൺ സെക്രട്ടേറിയറ്റിന് സമീപം പുന്നൻറോഡിലായിരുന്നു. ആ സമയം സ്വപ്ന നേരിട്ടോ അല്ലെങ്കിൽ അവരുടെ ഫോണുമായി മറ്റൊരാളോ സെക്രട്ടേറിയറ്റിന് സമീപത്തെത്തിയതായാണ് വിവരം.
സെക്രട്ടേറിയറ്റിന് സമീപത്തായാണ് ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഇതിനുസമീപത്തുള്ള ഹിൽട്ടൺ ഹോട്ടലിൽനിന്ന് കഴിഞ്ഞ ദിവസവും സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഈ ഹോട്ടലിന് എതിർവശത്തുള്ള ഹെതർ ടവറിലാണ് ശിവശങ്കർ ഫ്ലാറ്റു വാടകയ്ക്ക് എടുത്തിട്ടുള്ളത്.
advertisement
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിനെ കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു. ഇന്നു പുലർച്ചെ 2.15ഓടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. സ്വപ്ന സഹപ്രവർത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചെന്ന് വിവരുണ്ട്. നാലുവർഷായി സ്വപ്നയെ അറിയാമെന്നും, അവരുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ശിവശങ്കർ പറഞ്ഞു. അതേസമയം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വപ്ന സുരേഷ് ഒളിവിൽപോകുന്നതിനു തൊട്ടുമുമ്പ് സെക്രട്ടേറിയറ്റിന് സമീപം ഉണ്ടായിരുന്നതായി തെളിവുകൾ
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement