advertisement

Murder | വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു: ഗൃഹനാഥന് ഗുരുതര പരിക്ക്

Last Updated:

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.

കോട്ടയം: വീടാക്രമിച്ച ഗുണ്ട വീട്ടുകാരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കോട്ടയം കടുത്തുരുത്തിക്ക് അടുത്ത് കപ്പുംതലയിലാണ് സംഭവം. വിളയംകോട് പലേകുന്നേല്‍ സജി ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയാണ്. നിരളത്തില്‍ രാജു എന്ന ആളുടെ വീട്ടില്‍ ആക്രമണം നടത്താനാണ് സജി എത്തിയത്. ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമമാമണ് കൊലപാതകത്തില്‍ കലാശിച്ചത്.
സജിയുടെ ആക്രമണത്തില്‍ വീട്ടുടമ നിരളത്തില്‍ രാജുവിന് സാരമായി പരിക്കേറ്റു. ഇയാളിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.
Arrest| മക്കളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഒളിച്ചോടി; രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ
തിരുവനന്തപുരം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ സംഭവത്തിൽ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിലായി. പള്ളിക്കൽ സ്വദേശികളും ഭർതൃമതികളുമായ രണ്ടു സ്ത്രീകൾ പ്രായപൂർത്തിയാവാത്ത കൊച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകൻമാർക്കൊപ്പം കാറിൽ കഴിഞ്ഞ ക്രിസ്മസ് പിറ്റേന്ന് രാത്രിയാണ് നാടുവിട്ടത്.
advertisement
വർക്കല രഘുനാഥപുരം ബി എസ് മൻസിൽ ഷൈൻ (38) എന്ന് വിളിക്കുന്ന ഷാൻ, കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് 2 സ്ത്രീകൾക്കൊപ്പം തമിഴ്നാട് കുറ്റാലത്ത് ഉള്ള ഒരു റിസോർട്ടിൽ നിന്നും പിടിയിലായത്
ഇവർ ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വർണവും പണവും കൈക്കലാക്കി സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നു മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും താമസിച്ചു ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു.
advertisement
ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും നാലു വയസ്സും 12 വയസ്സുമുള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. അമ്മമാർ ഉപേക്ഷിച്ചുപോയ കൊച്ചുകുട്ടികൾ അമ്മമാരെ കാണാതെയും ഭക്ഷണം കഴിക്കാതെയും വല്ലാത്ത അവസ്ഥയിലായിരുന്നു. സ്ത്രീകളെ കാണാതായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡോക്ടർ ദിവ്യ വി ഗോപിനാഥിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഡിവൈഎസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ സിഐ പി ശ്രീജിത്ത് എസ് ഐ സഹിൽ എസ് എസ് പി ഓ രാജീവ് സി പി ഓ ഷമീർ അജീഷ് മഹേഷ് വനിതാ പോലീസ് ഉദ്യോഗസ്ഥരായ അനു മോഹൻ ഷംല എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
advertisement
പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ ഷൈൻ ഏഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനു കളിലും റിയാസിന് ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട് പോത്തൻകോട് എന്നീ സ്റ്റേഷനുകളിലും വിവിധ കേസുകൾ നിലവിലുണ്ട്
കടത്തിക്കൊണ്ട് പോയ സ്ത്രീകളെ തിരിച്ചു കൊടുക്കുന്നതിന് അവരുടെ ബന്ധുക്കളിൽ നിന്നും രണ്ടു ലക്ഷം രൂപ വരെ മോചനദ്രവ്യമായി ആയി ഇവർ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയ കുറ്റത്തിന് ബാല സംരക്ഷണ നിയമ പ്രകാരം സ്ത്രീകൾക്കെതിരെയും വകുപ്പുകൾ ചേർത്ത് നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു: ഗൃഹനാഥന് ഗുരുതര പരിക്ക്
Next Article
advertisement
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന 42കാരൻ പിടിയിൽ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന 42കാരൻ പിടിയിൽ
  • തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

  • 200ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തി, മുഴുവൻ ആഭരണങ്ങളും കണ്ടെടുത്തു

  • ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും റെയിൽവേ പോലീസും സംയുക്തമായി പ്രതിയെ പിടികൂടി

View All
advertisement