• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർതൃസഹോദരനുമായി അവിഹിതബന്ധം രഹസ്യമായി തുടരാൻ യുവതി എട്ടു വയസുള്ള മകനെ കൊന്നു

ഭർതൃസഹോദരനുമായി അവിഹിതബന്ധം രഹസ്യമായി തുടരാൻ യുവതി എട്ടു വയസുള്ള മകനെ കൊന്നു

അഹമ്മദാബാദ് റൂറൽ പൊലീസ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ജോസ്ന പട്ടേലിന് ഭർതൃസഹോദരനായ രമേഷ് പട്ടേലുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. എന്നാൽ, ഇതിനെക്കുറിച്ച് ഹാർദിക് പട്ടേൽ മനസിലാക്കി. തുടർന്നാണ്, ഇരുവരും ചേർന്ന് ഹാർദിക് പട്ടേലിനെ കൊന്നത്.

murder

murder

  • News18
  • Last Updated :
  • Share this:
    അഹമ്മദാബാദ്: ഭർതൃസഹോദരനുമായുള്ള തന്റെ അവിഹിത ബന്ധം കണ്ടെത്തിയ എട്ടു വയസുള്ള മകനെ യുവതി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും ഭർതൃസഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ വിരംഗം എന്ന ഗ്രാമപ്രദേശത്താണ് സംഭവം. രണ്ടു വർഷം മുമ്പാണ് തന്റെ എട്ടു വയസുള്ള മകനെ കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് സ്ത്രീയെയും ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തത്.

    2018 സെപ്റ്റംബറിലാണ് കുട്ടിയെ കാണാതായത്. അന്നു തന്നെ കുട്ടിയെ കാണാനില്ലെന്ന പരാതിയും ഫയൽ ചെയ്തിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് പൊലീസ് കുട്ടിയുടെ അമ്മയെയും അങ്കിളിനെയും അറസ്റ്റ് ചെയ്തത്. എട്ടു വയസുകാരനെ കൊന്നതിന് ജോസ്ന പട്ടേൽ, രമേഷ് പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്.

    World Zoonoses day| ജാഗ്രത; പകര്‍ച്ച വ്യാധികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങൾ

    എട്ടു വയസുകാരനായ ഹാർദിക് പട്ടേലിന്റെ കുടുംബം വിരംഗം റൂറൽ പൊലീസ് സ്റ്റേഷനിലാണ് കുട്ടിയെ കാണാതായതായി പരാതി നൽകിയത്. മധുരപലഹാരങ്ങൾ വാങ്ങാനായി പുറത്തേക്ക് പോയ കുട്ടി തിരിച്ചു വന്നില്ല എന്നായിരുന്നു പരാതി. അഹമ്മദാബാദ് റൂറൽ പൊലീസ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ജോസ്ന പട്ടേലിന് ഭർതൃസഹോദരനായ രമേഷ് പട്ടേലുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. എന്നാൽ, ഇതിനെക്കുറിച്ച് ഹാർദിക് പട്ടേൽ മനസിലാക്കി. തുടർന്നാണ്, ഇരുവരും ചേർന്ന് ഹാർദിക് പട്ടേലിനെ കൊന്നത്.

    'ജോസ്നയുടെയും രമേഷിന്റെയും അവിഹിത ബന്ധത്തെക്കുറിച്ച് ഹാർദിക് മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഹാർദിക് ഇത് പിതാവായ ജഗദീഷ് പട്ടേലിനോടും കുടുംബത്തിനോടും ഗ്രാമവാസികളോടും പറയുമോയെന്ന് ഇവർ ഭയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന്, 2018 സെപ്റ്റംബർ 28ന് പ്രതികൾ കുട്ടിയുമായി ജലംപുര ഗ്രാമത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കൃഷിസ്ഥലത്തേക്ക് കൊണ്ടു വരികയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചിടുകയുമായിരുന്നു' - അഹമ്മദാബാദ് റൂറൽ പൊലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

    ലോക്ക്ഡൗണിൽ മദ്യശാല അടച്ചു; എലികൾ കുടിച്ചു തീർത്തത് 12 കുപ്പി മദ്യം

    'കുറച്ചു ദിവസങ്ങൾക്ക് ശേഷം രമേഷ് വീണ്ടും ഈ കൃഷിസ്ഥലത്ത് എത്തി. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹത്തിന്റെ ബാക്കിയുണ്ടായിരുന്നു അവശിഷ്ടങ്ങൾ മലിനജനം ഒഴുക്കുന്ന സ്ഥലത്ത് തള്ളി. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ഐ പി സി 302 പ്രകാരം പ്രതികളായ ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികളായ ഇരുവരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം തുടർന്നു വരികയാണ്. ' - പ്രസ്താവനയിൽ പറയുന്നു.

    അതേസമയം, വിരംഗം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടു പോകൽ കേസ് അന്വേഷിച്ചതായി പൊലീസ് വ്യക്തമാക്കി. ജലംപുരയിലെ കുടുംബാംഗങ്ങളെയും ഗ്രാമവാസികളെയും ചോദ്യം ചെയ്തെങ്കിലും സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ജോസ്നയുടെയും രമേഷിന്റെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
    Published by:Joys Joy
    First published: