മരിക്കും മുമ്പ് തെളിവ് കൈയ്യിൽ കുറിച്ചു; പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ

Last Updated:

കൊലയാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടന്നതിനിടെയാണ് രവീന്ദർ സിംഗിന്റെ കൈയിൽ എഴുതിയിരിക്കുന്ന നമ്പർ പോസ്റ്റ്മോർട്ടത്തിനിടെ ശ്രദ്ധയിൽപ്പെട്ടത്.

ഛണ്ഡിഗഢ്: ഹരിയാനയിലെ സോനിപത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. കേസിൽ ആറു പ്രതികളാണുള്ളത്. ഒരാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
പൊലീസുകാരിൽ ഒരാളായ രവീന്ദർ സിംഗ് (28) കൊല്ലപ്പെടുന്നതിനു മുൻപ് കൈവെള്ളയിൽ എഴുതിയ വാഹന രജിസ്റ്റർ നമ്പറാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. കൊലയാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടന്നതിനിടെയാണ് രവീന്ദർ സിംഗിന്റെ കൈയിൽ എഴുതിയിരിക്കുന്ന നമ്പർ പോസ്റ്റ്മോർട്ടത്തിനിടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് പ്രതികളെ കണ്ടെത്താൻ നിർണായകമാവുകയായിരുന്നു.
ധീരനായ കോൺസ്റ്റബിൾ രവീന്ദർ സിംഗ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് കാണിച്ചുതന്നത് അടിസ്ഥാനപരമായുള്ള പൊലീസിന്റെ കഴിവാണ്. അദ്ദേഹം കൈയിൽ അടയാളപ്പെടുത്തിയ വാഹന നമ്പർ പോസ്റ്റ്മോർട്ടത്തിനിടെയാണ് ശ്രദ്ധയിൽപ്പെട്ടത്. ഹരിയാന പൊലീസ് മേധാവി മനോജ് യാദവ വ്യക്തമാക്കി. മരണാനന്തര പൊലീസ് മെഡലിന് രവീന്ദർ സിംഗിനെ ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement
[PHOTO]
സ്പെഷൽ പൊലീസ് ഓഫിസർ കപ്തൻ സിംഗാണ് രവീന്ദറിനൊപ്പം മരിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡ്യൂട്ടിക്കിടെ രവീന്ദ്രർ സിംഗും കപ്താൻ സിംഗും കൊല്ലപ്പെട്ടത്. രക്തത്തിൽ മുങ്ങിയ നിലയില്‍ നാട്ടുകാരാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കർഫ്യൂ മേഖലയായ ബുട്ടന പൊലിസ് സ്റ്റേഷന് സമീപമുള്ള സോനിപത്-ജിന്ദ് റോഡിൽ കാറിലിരുന്ന് മദ്യപിച്ചിരുന്ന സംഘത്തെ ഇരുവരും ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലയിൽ കലാശിച്ചത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാരെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ കാറിൽ കയറി രക്ഷപെടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മരിക്കും മുമ്പ് തെളിവ് കൈയ്യിൽ കുറിച്ചു; പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement