• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ഭാര്യവീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Arrest | ഭാര്യവീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം പുലർച്ചെ 12 മണിയോടെ ലിജിയയും പിതാവും താമസിച്ചുവരുന്ന വീട്ടിൽ അടുക്കള വാതിൽ ചവിട്ടിത്തുറന്ന് പ്രതി അകത്ത് കയറുകയായിരുന്നു

Murder-attempt

Murder-attempt

 • Share this:
  കൊല്ലം: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നല്ലില പഴങ്ങാലം പൊയ്കയിൽ വീട്ടിൽ നെൽസന്‍റെ മകൻ സേവ്യറിനെയാണ് (27) കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യ തലവൂർ അമ്പല നിരപ്പ് തെക്കേവിള വീട്ടിൽ ലിജിയയുടെ പരാതിയിലാണ് കുന്നിക്കോട് പോലീസ് കേസെടുത്തത്.

  ലിജിയയും ഭർത്താവായ സേവ്യറും തമ്മിൽ പിണങ്ങി കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 12 മണിയോടെ ലിജിയയും പിതാവും താമസിച്ചുവരുന്ന തലവൂർ അമ്പലനിരപ്പിലുള്ള വീട്ടിൽ അടുക്കള വാതിൽ ചവിട്ടിത്തുറന്ന് പ്രതി അകത്ത് കയറുകയായിരുന്നു. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ലിജിയയുടെ മുടിക്കു കുത്തിപ്പിടിച്ച് പ്രതി കത്തി ഉപയോഗിച്ച് പുറത്ത് കുത്തുകയായിരുന്നു. ബഹളം കേട്ട് ഉണർന്ന വീട്ടിലുണ്ടായിരുന്ന ലിജിയയുടെ പിതാവും മുത്തശിയും വന്നു തടസ്സം പിടിക്കുന്നതിനിടെ ഇരുവർക്കും പരിക്കേറ്റു. ലിജിയ പിണങ്ങി കഴിയുന്നതിലും ഫോൺ വിളിച്ചാൽ എടുക്കാത്തതിലുമുള്ള വിരോധമാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.

  കുന്നിക്കോട് ഐ. എസ്. എച്ച്.ഒ. മുബാറക്ക്, എസ്ഐ.മാരായ സലാഹുദ്ദീൻ, ജയകുമാർ സി.പി.ഒ. മധു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  15-കാരിയെ ബലാത്സംഗം ചെയ്തു; കോൺഗ്രസ് എംഎൽഎയുടെ മകനുൾപ്പെടെ 5 പേർക്കെതിരെ കേസ്; ലക്ഷങ്ങൾ തട്ടി

  15-കാരിയെ ബലാത്സംഗം (Rape Case) ചെയ്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ (Rajasthan Congress MLA) മകനുൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്. രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബാലികയാണ് പീഡനത്തിന് ഇരയായത്. ആല്‍വാര്‍ ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍മീണയുടെ മകനായ ദീപക് മീണയാണ് കേസിലെ പ്രധാന പ്രതി.

  ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുത്ത കേസില്‍ അഞ്ച് പ്രതികളില്‍ ഒരാളായ വിവേക് ശര്‍മ്മയക്കെതിരെ കേസ് എടുത്തതായി ദൗസ ജില്ലയിലെ മണ്ഡവാര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നാഥുലാല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപക് മീണയ്ക്കു൦ ഒപ്പം മൂന്ന് പേർക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്നും മറ്റ് രണ്ട് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗത്തിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ ചുമത്തിയും കേസ് എടുത്തതായി നാഥുലാൽ കൂട്ടിച്ചേർത്തു.

  2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവ൦. മഹ്‌വ-മണ്ഡവാര്‍ റോഡിലെ ഹോട്ടലിലേക്ക് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവ൦ പകർത്തിയ ശേഷം ഈ ദൃശ്യങ്ങൾ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും കാണാതായതിനെ തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. നേരത്തെ വീട്ടിൽ മോഷണം നടന്നുവെന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരിന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വൈദ്യപരിശോധനയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

  Also read- Arrest | ആൾത്തിരക്കില്ലാത്ത ബീച്ചിൽ കാമുകനെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽ

  അതേസമയം, തന്റെ ജനപ്രീതിയിൽ അനിഷ്ടമുള്ളവർ ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നാണ് എംഎൽഎ പറഞ്ഞത്. തന്റെ മകനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തനിക്കും കുടുംബത്തിനുമെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള കേസാണിതെന്നുമാണ് എംഎൽഎ അഭിപ്രായപ്പെട്ടത്.
  Published by:Anuraj GR
  First published: