advertisement

മകളുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; നീക്കം ചെയ്യാൻ ഹൈക്കോടതിയുടെ സഹായം തേടി അമ്മ

Last Updated:

ആത്മഹത്യ ഭീഷണി മുഴക്കിയാണ് മകളുടെ മുൻ കാമുകൻ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മകളുടെ നഗ്ന ചിത്രങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതിയുടെ സഹായം തേടി അമ്മ. ഹൈദരാബാദ് മാധപുർ സ്വദേശിനിയായ സ്ത്രീയാണ് വിദേശത്ത് താമസിക്കുന്ന മകളുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യാൻ തെലങ്കാന ഹൈക്കോടതിയുടെ സഹായം തേടിയിരിക്കുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച് ഹർജിക്കാരിയുടെ മകൾ ആസ്ട്രേലിയയിൽ ആണ്. വിവാഹിതയായ ഇവർക്ക് അഞ്ചുവയസുള്ള ഒരു മകനുമുണ്ട്. ഇവരുടെ മുൻകാമുകൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ ഇന്‍റർനെറ്റിൽ ലീക്ക് ചെയ്തിരുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഫോട്ടോ പ്രചരിച്ചതിന് പിന്നാലെ തന്നെ പരാതിക്കാരിയുടെ മകൾ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവരുമായി ബന്ധപ്പെട്ട് ചിത്രങ്ങളും തന്‍റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. പൊലീസിലും പരാതി നൽകിയിരുന്നു. എന്നാൽ ഇത് കൊണ്ടെന്നും കാര്യമായ ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
advertisement
ആത്മഹത്യ ഭീഷണി മുഴക്കിയാണ് മകളുടെ മുൻ കാമുകൻ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തന്‍റെ മകൾക്ക് 2011 ൽ ഒരു സഹപാഠിയുമായ അടുപ്പം ഉണ്ടായിരുന്നു. വളരെ കുറച്ച് നാൾ മാത്രമെ ആ ബന്ധം നീണ്ടു നിന്നുള്ളു. കാമുകന്‍റെ മോശം സ്വഭാവം മൂലം  എട്ട് മാസത്തിനുള്ളിൽ മകൾ ആ ബന്ധം ഉപേക്ഷിച്ചു. ഇരുവരും ഒരുമിച്ചായിരുന്ന സമയത്ത് മകളെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്താണ് കാമുകൻ നഗ്ന ഫോട്ടോകൾ നേടിയെടുത്തത്. ആവശ്യപ്പെടുന്ന തരത്തിലുള്ള ചിത്രങ്ങൾ അയച്ചു നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. ഇയാളുടെ മര്യാദയില്ലാത്ത പെരുമാറ്റം സഹിക്കവയ്യാതെ വന്നതോടെ ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
advertisement
എന്നാൽ ഇതിന് പിന്നാലെയാണ് ഇയാള്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. 2012ലായിരുന്നു ഇത്. അന്ന് പരാതി നൽകിയതിനെ തുടർന്ന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ 2019 ൽ ഈ ചിത്രങ്ങൾ വീണ്ടും പ്രചരിച്ചു തുടങ്ങി. ഇത് മകളുടെ ഭർത്താവും കാണാനിടയായി. അത് നീക്കം ചെയ്യാനും ആവശ്യപ്പെട്ടു എന്നാണ് പരാതിക്കാരി ഹർജിയിൽ പറയുന്നത്.
advertisement
ഇതിന് പിന്നാലെ മകൾ തന്നെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ടു. സെബറാബാദ് സൈബർ ക്രൈം സ്റ്റേഷനിൽ പരാതിയും നൽകി. എന്നാൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജി പരിഗണിച്ച കോടതി, പരാതിക്കാരിയുടെ മകളുടെ നഗ്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഉത്തരവാദികളായവരെ പിടികൂടാൻ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കണമെന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നിവർക്കും തെലങ്കാന ഹൈക്കോടതിയുടെ ജസ്റ്റിസ് കെ ലക്ഷ്മൺ നോട്ടീസ് നൽകി. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആശയവിനിമയ മന്ത്രാലയത്തെ സമീപിക്കാനും പരാതിക്കാരിക്ക് അനുമതി നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകളുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; നീക്കം ചെയ്യാൻ ഹൈക്കോടതിയുടെ സഹായം തേടി അമ്മ
Next Article
advertisement
ആഗോള സുരക്ഷാ ആശങ്ക; ഇറാനെതിരെ ഇടപെടണമെന്ന് ലോക നേതാക്കളോടാവശ്യപ്പെട്ട് നെതന്യാഹു
ആഗോള സുരക്ഷാ ആശങ്ക; ഇറാനെതിരെ ഇടപെടണമെന്ന് ലോക നേതാക്കളോടാവശ്യപ്പെട്ട് നെതന്യാഹു
  • ഇറാനെതിരെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് നെതന്യാഹു ആഗോള സുരക്ഷാ ഭീഷണി മുന്നറിയിപ്പ് നൽകി

  • ഇറാന്റെ ആണവ-മിസൈൽ ഭീഷണികൾ നിയന്ത്രിക്കാതെ പോയാൽ ലോക സ്ഥിരതയ്ക്ക് വലിയ അപകടം ഉണ്ടാകും

  • ഹോർമുസ് കടലിടുക്കിലെ തർക്കം ആഗോള ഇന്ധന വിതരണവും സാമ്പത്തിക അസ്ഥിരതയും ഉണ്ടാക്കുമെന്ന് നെതന്യാഹു

View All
advertisement