ഇടുക്കിയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; വെടിയുതിർത്തത് വീടിന് പുറത്തു നിന്ന്

Last Updated:

നാടൻ തോക്ക് ഉപയോഗിച്ച് വെടി ഉതിർത്തെന്ന് നിഗമനം

news18
news18
ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. നാടൻ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തു നിന്നും വെടിവെച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. കേസ് അന്വേഷിക്കാൻ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി വെടിയൊച്ച കേട്ട് നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
Also Read- ഇടുക്കിയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ; ദുരൂഹത
മൃതദേഹത്തിൽ നിന്നും നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്നും തറച്ചു കയറിയ നിലയിൽ അഞ്ച് തിരകൾ കണ്ടെത്തിയത്. ഇതോടെയാണ് പുറത്തു നിന്നുള്ളയാളാണ് വെടിയുതിർത്തതെന്ന നിഗമനത്തിൽ പോലീസെത്തിയത്.
advertisement
Also Read- മഹാരാഷ്ട്രയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 വയസ്സുകാരിയെ ഇരുപതുകാരൻ കുത്തിക്കൊന്നു
അടുക്കളവാതിലിന് അഭിമുഖമായുള്ള ഏലത്തട്ടകളിലും വെടികൊണ്ട പാടുകളുണ്ട്. സംഭവസ്ഥലത്തു നിന്നും തോക്ക് കണ്ടെത്താനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ്, ബോമ്പ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. എറണാകുളത്തു നിന്നും ബാലിസ്റ്റിക്ക് സംഘവും പ്രത്യേക ഫോറൻസിക്ക് സംഘവും എത്തിയ ശേഷം വിശദമായ പരിശോധന നടത്തും. മേഖലയിലെ നായാട്ടുസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; വെടിയുതിർത്തത് വീടിന് പുറത്തു നിന്ന്
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?
  • യുഎസിന്റെ പിന്തുണയോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഗാസയില്‍ സമാധാന ബോര്‍ഡ് രൂപീകരിക്കും

  • പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ലോക നേതാക്കളെ ട്രംപിന്റെ 'ബോഡ് ഓഫ് പീസ്' സംരംഭത്തില്‍ ക്ഷണിച്ചു

  • ഗാസയുടെ പുനര്‍നിര്‍മാണം, ഭരണശേഷി വര്‍ധിപ്പിക്കല്‍, ധനസഹായം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം

View All
advertisement