ഇടുക്കിയില്‍ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ നായാട്ട് സംഘം; പ്രതികള്‍ അറസ്റ്റില്‍

Last Updated:

നാടൻ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തു നിന്നുതിര്‍ത്ത വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു

news18
news18
ഇടുക്കി നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ 3 പേര്‍ പിടിയില്‍. മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നായാട്ട് സംഘത്തിലെ അംഗങ്ങളാണെന്നാണ് വിവരം. പ്രതികളെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി വെടിയേറ്റ് മരിച്ചത്.
നാടൻ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തു നിന്നുതിര്‍ത്ത വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷിക്കാൻ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി വെടിയൊച്ച കേട്ട് നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു.
advertisement
മൃതദേഹത്തിൽ നിന്നും നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്നും തറച്ചു കയറിയ നിലയിൽ അഞ്ച് തിരകൾ കണ്ടെത്തിയത്. ഇതോടെയാണ് പുറത്തു നിന്നുള്ളയാളാണ് വെടിയുതിർത്തതെന്ന നിഗമനത്തിൽ പോലീസെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയില്‍ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ നായാട്ട് സംഘം; പ്രതികള്‍ അറസ്റ്റില്‍
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?
  • യുഎസിന്റെ പിന്തുണയോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഗാസയില്‍ സമാധാന ബോര്‍ഡ് രൂപീകരിക്കും

  • പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ലോക നേതാക്കളെ ട്രംപിന്റെ 'ബോഡ് ഓഫ് പീസ്' സംരംഭത്തില്‍ ക്ഷണിച്ചു

  • ഗാസയുടെ പുനര്‍നിര്‍മാണം, ഭരണശേഷി വര്‍ധിപ്പിക്കല്‍, ധനസഹായം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം

View All
advertisement