തിരുവനന്തപുരം: മദ്യലഹരിയിലെത്തി അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ. വർക്കല ഇടവയിലാണ് ഞെട്ടിക്കുന്ന സംഭവം. കരഞ്ഞു നിലവിളിച്ചു കൊണ്ട് നിലത്തിരുന്ന കരയുന്ന സ്ത്രീയെ ഒരു യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടവ തുഷാരമുക്ക് സ്വദേശി റസാഖ് (27) എന്നയാളാണ് ഇതെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read-വൃത്തിയാക്കിയ റോഡിൽ എരുമ ചാണകമിട്ടു; ഉടമയ്ക്ക് 10,000 രൂപ പിഴ
ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് സൂചന. ഇതിന്‍റെ ദൃശ്യങ്ങൾ ഈയടുത്താണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ദൃശ്യങ്ങളിൽ കാണുന്ന യുവാവിന്‍റെ സഹോദരി തന്നെയാണ് വീഡിയോ പകർത്തിയതെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. റസാഖ് വീട്ടിലെ സ്ഥിര താമസക്കാരനല്ലെന്നും ഇടയ്ക്ക് വന്നു പോകുന്ന ആളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഉപദ്രവം പതിവു സംഭവമാണെന്നും സഹികെട്ടാണ് സഹോദരി ദൃശ്യങ്ങൾ പകർത്തി പുറത്തുവിടാൻ തയ്യാറായതെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്.
Also Read-വിവാഹേതര ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ് ഭാര്യ; പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
മാതാവിന് നേരെ ആക്രോശിച്ച് കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്. തുടർന്ന് ഇവരുടെ സാധനങ്ങൾ ഒരു വശത്തിട്ട് കത്തിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യ ബസിൽ ക്ലീനറായി ജോലി ചെയ്യുന്ന റസാഖ് മദ്യത്തിനും ലഹരി മരുന്നുകൾക്കും അടിമയാണെന്നാണ് പ്രദേശവാസികളുടെ വാക്കുകൾ അനുസരിച്ച് ലഭിക്കുന്ന വിവരം. വീഡിയോ വൈറല്‍ ആയതിന് പിന്നാലെ തന്നെ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മകനെതിരെ പരാതിയില്ലെന്നാണ് അമ്മയുടെ നിലപാട്. അമ്മയ്ക്ക് പരാതിയില്ലെങ്കിലും ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ വച്ച് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ പോയ റസാഖിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assault, Assaulting woman, Varkala