വിവാഹേതര ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ് ഭാര്യ; പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Last Updated:

'ഭാര്യ എന്നെ ചതിച്ചു. മറ്റൊരാളെ സ്നേഹിക്കുന്നുവെന്നും അയാളുമായി ശാരീരിക ബന്ധമുണ്ടായെന്നും അവൾ കുറ്റസമ്മതം നടത്തി. കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ പോവുകയാണ്' എന്ന സന്ദേശം ഫാസിൽ ഇതിനിടെ സഹോദരന് അയച്ചിരുന്നു.

വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യയുടെ തുറന്നു പറച്ചിലിന് പിന്നാലെ പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. റഷ്യൻ സ്വദേശിയായ ഫാസൈൽ ഖലികോവ് (37) ആണ് ആറും ഒന്നര വയസും പ്രായമുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. അസ്കർ (6), അയന (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.
തനിക്ക് സഹപ്രവർത്തകനുമായി അടുപ്പം ഉണ്ടെന്നും ക്രിസ്മസ് പാർട്ടിക്കിടെ അയാളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നും ഫാസൈലിന്‍റെ ഭാര്യ ഗലിയ ഇയാളോട് കുറ്റസമ്മതം നടത്തിയിരുന്നു. ഇക്കാര്യങ്ങൾ ഇതുവരെ തുറന്ന് പറയാൻ ഇതുവരെ ധൈര്യമുണ്ടായിരുന്നില്ലെന്ന പറഞ്ഞ യുവതി തുടർന്ന് വിവാഹമോചനവും ആവശ്യപ്പെട്ടു. പിന്നാലെ മക്കളുമൊത്ത് പുറത്തുപോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവാവ് കടുംകൈ ചെയ്യുകയായിരുന്നു.
'ഭാര്യ എന്നെ ചതിച്ചു. മറ്റൊരാളെ സ്നേഹിക്കുന്നുവെന്നും അയാളുമായി ശാരീരിക ബന്ധമുണ്ടായെന്നും അവൾ കുറ്റസമ്മതം നടത്തി. കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ പോവുകയാണ്' എന്ന സന്ദേശം ഫാസൈൽ ഇതിനിടെ സഹോദരന് അയച്ചിരുന്നു. മക്കളുമൊത്ത് നഗരത്തിൽ നിന്നും 120 കിലോമീറ്ററോളം അകലെയുള്ള ഒരു ഉൾപ്രദേശത്ത് എത്തിയ ഇയാൾ കാറിനുള്ളിൽ വിഷവാതക പുക കടത്തിവിട്ടാണ് കൃത്യം നടത്തിയത്. ‌‌
advertisement
ഇതിനിടെ ഭാര്യയെ വിളിച്ച് മകൻ മരിച്ചുവെന്നും മകൾ ഇപ്പോൾ മരിക്കുമെന്നും പറയുകയും ചെയ്തു. ഇയാളുടെ വിളി കേട്ട് പരിഭ്രമിച്ച ഗലിയ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷം മൃതദേഹങ്ങളുമായി കാർ കണ്ടെത്തുകയായിരുന്നു. അസൂയ കൊണ്ടാണ് ഫാസിൽ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് അന്വേഷണ കമ്മിറ്റിയുടെ വിശദീകരണം. 'ഭാര്യയുടെ കുറ്റസമ്മതത്തിന് പിന്നാലെ ഇരുവരും തമ്മിൽ ചെറിയൊരു തർക്കമുണ്ടായി. തുടർന്ന് കുഞ്ഞുങ്ങളുമൊത്ത് പുറത്ത് പോയ യുവാവ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കി. മൃതദേഹങ്ങൾ അടങ്ങിയ കാർ അധികം വൈകാതെ തന്നെ കണ്ടെടുക്കുകയും ചെയ്തു' അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ പരിക്കുകളുടെ പാടൊന്നുമുണ്ടായിരുന്നില്ല. കൂടുതൽ വിദഗ്ധ പരിശോധനകൾ നടത്തി വരികയാണെന്നും അന്വേഷണം കമ്മിറ്റി വ്യക്തമാക്കി. അതേസമയം മക്കളുടെയും ഭർത്താവിന്‍റെയും മരണ വാർത്തയുടെ ഞെട്ടലിലാണ് ഭാര്യ ഗലിയ എന്നാണ് ബന്ധുക്കൾ പറയുന്നത്. അവർക്ക് ഇതുവരെ സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും ഇവർ പറയുന്നു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/World/
വിവാഹേതര ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ് ഭാര്യ; പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement