കൊല്ലം വെട്ടിക്കവലയിൽ പ്രാദേശിക മാധ്യമപ്രവർത്തകനു നേരെ ആക്രമണം; സംഭവം സത്യപ്രതിജ്ഞാ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ
- Published by:Anuraj GR
- news18-malayalam
Last Updated:
സത്യപ്രതിജ്ഞ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനായ കുഞ്ഞുമോൻ കോട്ടവട്ടത്തിനാണ് മർദനമേറ്റത്
tv vvvvകൊല്ലം; കൊട്ടാരക്കര വെട്ടിക്കവലയിൽ പ്രാദേശിക മാധ്യമപ്രവർത്തകനു നേരെ ആക്രമണം ഉണ്ടായി. പഞ്ചായത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനായ കുഞ്ഞുമോൻ കോട്ടവട്ടത്തിനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്ന് ആരോപണം.
വെട്ടിക്കവല പഞ്ചായത്തിലെ സത്യപ്രതിജ്ഞാ ചടങ്ങ് റിപ്പോർട്ട് ചെയ്യാനാണ് കുഞ്ഞുമോൻ കോട്ടവട്ടം എത്തിയത്. പുറത്ത് പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇത് ഷൂട്ട് ചെയ്യാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കുഞ്ഞുമോന്‍റെ കയ്യിൽ നിന്നും പ്രവർത്തകർ ഫോൺ പിടിച്ചുവാങ്ങി. പ്രാദേശിക മാധ്യമ പ്രവർത്തകൻ ആണെന്ന തിരിച്ചറിയൽരേഖ കാണിച്ചിട്ടും പ്രവർത്തകർ പിന്തിരിഞ്ഞില്ല. ഫോൺ പിടിച്ചു വാങ്ങിയ ശേഷം പ്രവർത്തകർ കുഞ്ഞുമോനെ മർദ്ദിച്ചു.
advertisement
പരുക്കേറ്റ കുഞ്ഞുമോൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
First Published :
December 21, 2020 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം വെട്ടിക്കവലയിൽ പ്രാദേശിക മാധ്യമപ്രവർത്തകനു നേരെ ആക്രമണം; സംഭവം സത്യപ്രതിജ്ഞാ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ


