advertisement

Arrest | തിരുവനന്തപുരത്ത് കള്ളനോട്ട് വേട്ട; 500 രൂപയുടെ 81 കള്ളനോട്ടുകളുമായി നാലു പേര്‍ പിടിയില്‍

Last Updated:

കള്ളനോട്ടുകൾ ലഭിച്ചത് തമിഴ്‍നാട് സ്വദേശിയിൽ നിന്ന്

തിരുവനന്തപുരത്ത് (Thiruvananthapuram) കള്ളനോട്ട് വേട്ട (Counterfeit Notes). 500 രൂപയുടെ കള്ളനോട്ടുകളുമായി നാല് പേരെയാണ് പോലീസ് പിടികൂടിയത്. 40,500 രൂപ വരുന്ന 500 രൂപയുടെ 81 കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തത്. സനു, തങ്കയ്യൻ, രമേശൻ, കുട്ടപ്പൻ എന്നിവരാണ് പിടിയിലായത്. ഇവരെല്ലാവരും തൊഴിലാളികളാണ്. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുത്തുവാണ് തങ്ങൾക്ക് ഈ നോട്ടുകൾ നൽകിയതെന്നാണ് ഇവർ പോലീസിൽ മൊഴി നൽകിയത്. നെടുമങ്ങാട് തണ്ണിമത്തൻ കട നടത്തുന്നയാളാണ് മധു.
വ്യാഴാഴ്ച രാത്രി വിതുരയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങാനെത്തിയപ്പോൾ സനു നൽകിയ നാല് 500 രൂപ നോട്ടുകൾ കള്ളനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞ ഔട്ട്ലെറ്റിലെ ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സനുവിനെ കസ്റ്റഡിയെലെടുത്ത് ചോദ്യം ചെയ്തപ്പഴാണ് വിഷയത്തിൽ പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
സനുവിന് നോട്ടുകൾ ലഭിച്ചത് തങ്കയ്യനിൽ നിന്നാണെന്ന് മനസിലാക്കിയ പോലീസ് ഇയാളുടെ സുഹൃത്തായ രമേശന്റെ വീട്ടിലും പരിശോധന നടത്തി. ഇവിടെ നിന്നും 77 500 രൂപ നോട്ടുകൾ കൂടി കണ്ടെടുക്കുകയായിരുന്നു. പിടിയിലായ നാല് പേരെയും പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കള്ളനോട്ട് ലഭിച്ചത് തമിഴ്‍നാട് സ്വദേശിയിൽ നിന്നുമായതിനാൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
advertisement
Arrest | മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് വിദേശവനിതയെ ബലാത്സംഗം ചെയ്തു; മലയാളി ജയ്പൂരില്‍ അറസ്റ്റില്‍
ജയ്പൂര്‍: മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത മലയാളി രാജസ്ഥാനിലെ ജയ്പൂരില്‍ അറസ്റ്റില്‍. ആയുര്‍വേദ മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ നെതര്‍ലന്‍ഡ് സ്വദേശിനിയെ നഗരത്തിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
advertisement
രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു പ്രതി. അതിക്രമം ഉണ്ടായ കാര്യം വിദേശവനിത പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Also read- Lynching | അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കാട്ടിൽ തള്ളി; 46-കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് സ്ത്രീകൾ
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയ വിവരം അറിഞ്ഞ പ്രതി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഡിസിപി റിച്ച തോമര്‍ അറിയിച്ചു.
advertisement
Ragging | ഷര്‍ട്ടിന്റെ ബട്ടനിടാന്‍ ആവശ്യപ്പെട്ട് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയ്ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം; പൊലീസ് കേസെടുത്തു
മലപ്പുറം: തിരുവാലി ഹിക്മിയ്യ സയന്‍സ് കോളേജില്‍ റാഗിങ്ങ് (Ragging)  നടന്നതായി പരാതി. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അര്‍ഷാദിനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ്  അര്‍ഷാദിനെ മര്‍ദ്ദിച്ചത്. ഉച്ചസമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെടുകയും ഇതിനെ ചൊല്ലി തര്‍ക്കം നടന്നതായും  അധ്യാപകര്‍ ഇടപ്പെട്ടാണ് തര്‍ക്കം പരിഹരിച്ചതെന്ന് അര്‍ഷാദ് പറഞ്ഞു.
advertisement
Also Read-Rape | ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മക്കളുടെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതികള്‍ ഒളിവില്‍
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം സീനിയര്‍ വിദ്യാര്‍ഥികളെത്തി ഗേറ്റ് അടച്ച് അര്‍ഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് വിദ്യാര്‍ത്ഥിയുടെ മൊഴി എടുത്തിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അര്‍ഷാദിന്റെ പിതാവ് വിപി റഷീദലി അറിയിച്ചു.സീനിയർ വിദ്യാർത്ഥികൾക്കെതിരെ  പൊലീസ്  കേസെടുത്തിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | തിരുവനന്തപുരത്ത് കള്ളനോട്ട് വേട്ട; 500 രൂപയുടെ 81 കള്ളനോട്ടുകളുമായി നാലു പേര്‍ പിടിയില്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement