ഹൈക്കോടതി മുൻ ജസ്റ്റിസിനും രക്ഷയില്ല; ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 90 ലക്ഷം രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
ഡിസംബർ നാലു മുതൽ 30 വരെയുള്ള കാലയളവിൽ ആയിരുന്നു പണം തട്ടിയത്.
കൊച്ചി: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി ഹൈക്കോടതി മുൻ ജസ്റ്റിസും. റിട്ട. ജഡ്ജി ശശിധരൻ നമ്പ്യാരിൽ നിന്നും 90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഷെയർ മാർക്കറ്റിൽ വൻ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാട്സാപ്പ്, മൊബൈൽ കോളുകൾ എന്നിവയിലൂടെ കഴിഞ്ഞമാസമാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. വിവിധ അക്കൗണ്ടുകൾ വഴി 90 ലക്ഷം രൂപ ജസ്റ്റിസ് ഇവർക്ക് അയച്ചു നൽകി.
ഡിസംബർ നാലു മുതൽ 30 വരെയുള്ള കാലയളവിൽ ആയിരുന്നു ഇത്. വാഗ്ദാനം ചെയ്ത സമയപരിധി കഴിഞ്ഞിട്ടും യാതൊരു തുകയും തിരിച്ചു നൽകാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 16, 2025 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹൈക്കോടതി മുൻ ജസ്റ്റിസിനും രക്ഷയില്ല; ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 90 ലക്ഷം രൂപ