കൊച്ചി: യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ ഉടൻ പിടികൂടുമെന്ന് പോലീസ്. പരാതി ലഭിക്കാൻ വൈകിയത് പ്രതി ഒളിവിൽ പോകാൻ കാരണമായതെന്നും കമ്മീഷണർ നാഗരാജു പറഞ്ഞു. മാർട്ടിൻ ജോസഫ് നൽകിയ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കൊച്ചിയിലെ ഫ്ളാറ്റിൽ തടഞ്ഞുവെച്ച് മാർട്ടിൻ ജോസഫ് ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു 27കാരിയായ യുവതിയുടെ പരാതി. പോലീസിനെ അറിയിച്ച് 22 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. മാർട്ടിൻ ജോസഫിനെ വൈകാതെ പിടികൂടുന്നുവെന്നാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജ് പറഞ്ഞു.
ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മാർട്ടിൻ താമസിച്ചിരുന്ന തൃശ്ശൂരിൽ ഉൾപ്പെടെ എത്തി പോലീസ് പരിശോധന നടതുകയും ചെയ്തു. ഇയാൾ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തി. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. ഫോൺ കോൾ വിവരങ്ങളും പോലീസ് ശേഖരിച്ചു.
സെഷൻസ് കോടതിയിലും ജില്ല കോടതിയിലും മാർട്ടിൻ ജോസഫ് നൽകിയ ജാമ്യപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അതിനുശേഷവും അറസ്റ്റ് വൈകുന്നത്ത് പോലീസിന്റെ വീഴ്ചയാണെന്നായിരുന്നു യുവതിയുടെ ആരോപണം.
You may also like:ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ ദിവസങ്ങളോളം പീഡിപ്പിച്ച സംഭവം; പൊലീസ് നടപടി വൈകുന്നതിനെതിരെ വനിത കമ്മീഷൻ
ശരീരം പൊളിച്ചതിന്റെ ചിത്രങ്ങൾ ഇന്നലെയാണ് യുവതി പുറത്തുവിട്ടത്. ലോക്ക്ഡൗണിനെ തുടർന്ന് കൊച്ചിയിൽ കുടുങ്ങിയ യുവതി മാർട്ടിൻ ജോസഫിനൊപ്പം ആണ് താമസിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായും യുവതി പരാതി നൽകിയിട്ടുണ്ട്.
മാർട്ടിൻ ജോസഫ്
സംഭവത്തില്‍ പൊലീസ് നടപടി അപലപിച്ച് വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സിഐയെ ഫോണിൽ വിളിച്ച് താക്കീത് നൽകിയ വനിത കമ്മീഷന്‍ ചെയർപേഴ്സൺ എം.സി.ജോസഫൈൻ, പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാനും നിർദേശിച്ചു.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരായ പൊലീസ് നടപടിയിൽ ഒരു അമാന്തവും ഉണ്ടാകാൻ പാടില്ലെന്നാണ് വനിതാ കമ്മീഷൻ അറിയിച്ചത്. ബലാത്സംഗക്കുറ്റം അടക്കം ചുമത്തിയ പ്രതിയുടെ അറസ്റ്റ് വൈകുന്നത്, ലോക്ക്ഡൗൺ കാലയളവിൽ സ്ത്രീ സമൂഹത്തിനിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനിടവരും. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാന്‍ പാടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. നേരത്തെ തന്നെ പരിചയത്തിലായിരുന്ന മാർട്ടിൻ ജോസഫുമായി കഴിഞ്ഞ ഒരുവർഷമായി ഒന്നിച്ച് കഴിഞ്ഞു വരികായായിരുന്നു യുവതി. കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഇയാളെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസം ആരംഭിച്ചതും. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയോടെ മാർട്ടിൻ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങുകയായിരുന്നു എന്നാണ് പരാതി. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായും ആരോപണമുണ്ട്. പതിനഞ്ച് ദിവസത്തോളമാണ് പൂട്ടിയിട്ട ഫ്ലാറ്റിൽ വിവിധ അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ യുവതിയുടെ നഗ്ന വീഡിയോകളും പ്രതി ചിത്രീകരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.