HOME /NEWS /Crime / ദുഖ ഭാവം മാഞ്ഞു: ജോളി കോടതിയില്‍ എത്തിയത് പ്രസന്നവദനയായി

ദുഖ ഭാവം മാഞ്ഞു: ജോളി കോടതിയില്‍ എത്തിയത് പ്രസന്നവദനയായി

ഫയൽ ചിത്രം

ഫയൽ ചിത്രം

എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ജോളിയോട് ന്യായാധിപന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി.

  • Share this:

    സനോജ് സുരേന്ദ്രൻ

    കസ്റ്റഡി കാലവധി കഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളുമായി താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. ആദ്യം ജോളിയും പിന്നാലെ മാത്യുവും പ്രിജി കുമാറുമെത്തി. പ്രതികളെത്തി 15 മിനിറ്റ് കഴിഞ്ഞാണ് കോടതി നടപടികള്‍ ആരംഭിച്ചത്.

    ഈ സമയം കോടതി മുറിക്കുള്ളിലെ ബെഞ്ചിലിരുന്ന ജോളി മുഖത്തെ ചുരിദാറിന്റെ ഷാള്‍ എടുത്ത് മാറ്റി. പിന്നാലെ അടുത്തിരുന്ന വനിതാ പൊലീസുമായി സംസാരിക്കുന്നതിനിടയില്‍ ജോളി ഇടയ്ക്ക് ചിരിക്കുന്നതും കാണാമായിരുന്നു. ഇതിനിടെ അളൂരിന്റെ ജൂനിയര്‍ അഭിഭാഷകർ ജോളിയുമായി അഞ്ചുമിനിട്ടോളം സംസാരിച്ചു. മജിസ്ട്രേറ്റ് ചോദിച്ചാല്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കണമെന്നായിരുന്നു അഭിഭാഷകന്റെ പ്രധാന ആവശ്യം. സംസാരം തുടരുന്നതിനിടെ മജിസ്ട്രേറ്റ് എത്തുന്നതിന് മുന്നോടിയായുള്ള ബെല്ലടിച്ചു. എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റ ജോളി കോടതിയെ വണങ്ങാൻ മറന്നില്ല.

    പിന്നാലെ കുറ്റാരോപിതരായ ജോളിയും മാത്യുവും പ്രജികുമാറും പ്രതികൂട്ടിലേക്ക് കയറി. യാതൊരു ഭാവ മാറ്റവും ഇല്ലാതെയായിരുന്നു ജോളി പ്രതികൂട്ടില്‍ കയറി നിന്നത്. ഈ സമയം കേസിലെ രണ്ടാം പ്രതിയായ മാത്യു വിഷാദം തളം കെട്ടിയ മുഖഭാവത്തോടെയാണ് കോടതി നടപടികള്‍ വീക്ഷിച്ചത്.

    എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ജോളിയോട് ന്യായാധിപന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. പിന്നാലെ മാത്യുവിനോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ബഹുമാനപ്പെട്ട കോടതിയോട് അവലാതി ബോധിപ്പിക്കാനുണ്ടെന്ന് മാത്യു അറിയിച്ചു. ജഡ്ജി അടുത്തേയ്ക്ക് വിളിപ്പിച്ചപ്പോള്‍ താന്‍ വലിയ മാനസിക ബുദ്ധിമുട്ടിലാണെന്നായിരുന്നു മാത്യുവിന്റെ പരാതി. മറ്റെന്തെങ്കിലും ബുദ്ധുമുട്ട് ഉണ്ടോയെന്ന ആരാഞ്ഞപ്പോള്‍ ഇല്ലെന്ന മറുപടിയും നല്‍കി. ഈ സമയം പ്രതിക്കൂട്ടില്‍ നിന്ന ജോളി ചിരിച്ചുകൊണ്ട് വനിതാ പൊലിസിനെ കൈകാട്ടി അടുത്തേയ്ക്ക് വിളിപ്പിച്ചു. പൊലീസ് പോകാന്‍ തയാറായില്ലെങ്കിലും പിന്നെയും അടുത്ത് വരാന്‍ ചിരിച്ചുകൊണ്ട് തന്നെയാണ് ജോളി ആവര്‍ത്തിച്ചത്

    കോടതി നടപടികള്‍ കഴിഞ്ഞ ശേഷം 15 മിനിട്ടോളം കോടതി മുറിയില്‍ തങ്ങിയ ജോളി വനിതാ പൊലിസുമായുള്ള സംസാരം തുടര്‍ന്നു. ഇതിനിടിയല്‍ തിരിച്ച് മടങ്ങുവാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ ഷാള്‍ എടുത്ത് മുഖം മറയ്ക്കുവാനും ജോളി മറന്നില്ല. ആദ്യ രണ്ടു തവണയും വളരെ ദുഖിതയായി കോടതി നടപടികള്‍ വീക്ഷിച്ച ജോളി വ്യാഴാഴ്ച്ച പതിവിന് വീപരിതമായാണ് കോടതിയില്‍ എത്തിയത്.

    First published:

    Tags: Jolly, Jolly koodathayi, Koodathaayi, Koodathaayi deaths, Koodathaayi murder case, Koodathayi, Koodathayi case, Koodathayi deaths, Koodathayi murder