മീൻ കാണിക്കാമെന്ന് പറഞ്ഞ് കപ്പൽയാത്രയ്ക്കിടെ നാല് വയസുകാരനെ പീഡിപ്പിച്ച ലക്ഷദ്വീപ് സ്വദേശി പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോയായിരുന്നു പീഡനം
കൊച്ചി: കപ്പലിൽ യാത്രക്കിടെ നാല് വയസുകാരനെ പീഡിപ്പിച്ച കേസിൽ ലക്ഷദ്വീപ് സ്വദേശി പിടിയിൽ. കടമത്ത് ദ്വീപ് സ്വദേശി സമീർഖാനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന കുട്ടിയെയാണ് പീഡിപ്പിച്ചത്. ബുധനാഴ്ച്ച ലക്ഷദീപ് കപ്പലായ പരളിയിലാണ് കേസിനാസ്പദമായ സംഭവം.
അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോയായിരുന്നു പീഡനം. മീനിനെ കാണിച്ച് തരാം എന്ന് പറഞ്ഞ് കൂടെ കൂട്ടി ശുചിമുറിയിൽ വെച്ചായിരുന്നു പീഡനം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Location :
Kochi [Cochin],Ernakulam,Kerala
First Published :
Apr 25, 2025 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മീൻ കാണിക്കാമെന്ന് പറഞ്ഞ് കപ്പൽയാത്രയ്ക്കിടെ നാല് വയസുകാരനെ പീഡിപ്പിച്ച ലക്ഷദ്വീപ് സ്വദേശി പിടിയിൽ









