advertisement

Koottickal Jayachandran:നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ലുക്കൗട്ട് നോട്ടീസ്

Last Updated:

നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു

News18
News18
നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. കഴിഞ്ഞയാഴ്ച നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളി. ഇതോടെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ALSO READ: മകൾക്ക് വിവാഹലോചനയുമായി എത്തി അമ്മയെ 2 വർഷത്തോളം പീഡിപ്പിച്ചയാള്‍‌ കസ്റ്റഡിയിൽ
കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്സോ കേസ് ചുമത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു അമ്മ നൽകിയ പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.
advertisement
(Summary:lookout notice produced against Actor Koottickal Jayachandran in pocso case)
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Koottickal Jayachandran:നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ലുക്കൗട്ട് നോട്ടീസ്
Next Article
advertisement
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement