തിരുവനന്തപുരം: പോക്സോ കേസിൽ മദ്രസാ അധ്യാപകൻ പൊലീസിന്റെ പിടിയിലായി. കടയ്ക്കൽ മങ്കാട് സ്വദേശി സലാഹുദ്ദീനെ(50) ആണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനൊന്നുകാരിയായ കുട്ടി ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ 7 മണിയോടെ മതപഠനത്തിനായി മദ്രസയിൽ എത്തിയപ്പോഴാണ് അധ്യാപകൻ ഉപദ്രവിച്ചത്. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മാതാവ് കാര്യങ്ങൾ തിരക്കുമ്പോഴാണ് മദ്രസാ അധ്യാപകൻ ഉപദ്രവിച്ച വിവരം പെൺകുട്ടി പറയുന്നത്.
തുടർന്ന് അയിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിന്മേൽ അതിജീവിതയായ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെയോടെ പ്രതിയായ സലാഹുദ്ദീനെ കസ്റ്റഡിയിൽ എടുത്തു അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.