'സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ഭീഷണിപ്പെടുത്തി': POCSO പ്രതിയെ പീഡിപ്പിച്ച CIക്കെതിരെ ഗുരുതര ആരോപണങ്ങൾ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വഴങ്ങിയില്ലെങ്കിൽ കേസിൽ പുറത്തിറങ്ങാത്ത വിധം അകത്താക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തിയതായി പോക്സോ കേസ് പ്രതി.
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ സി.ഐ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സിഐ ജയസനിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പീഡനത്തിനിരയായ പോക്സോ കേസ് പ്രതി. ക്വാർട്ടേഴ്സിലേക്ക് വരാൻ സിഐ ആവശ്യപ്പെട്ടതായും ഒരു വസ്ത്രം കൂടി അധികം കരുതാൻ ആവശ്യപ്പെട്ടതായി യുവാവ് പറയുന്നു.
ക്വാര്‍ട്ടേഴ്സിലെത്തിയ തന്നോട് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചതോടെ വഴങ്ങിയില്ലെങ്കിൽ കേസിൽ പുറത്തിറങ്ങാത്ത വിധം അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പോക്സോ കേസ് പ്രതിയായ യുവാവ് പറയുന്നു.
പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത 27കാരനെയാണ് ജയസനിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. പ്രതി ബന്ധുക്കളോട് വിവരമറിയിച്ചപ്പോൾ ആണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചിരുന്നു,
advertisement
പോക്സോ കേസ് ഒതുക്കാൻ 1,35,000 രൂപ കൈക്കൂലി വാങ്ങിയെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിന് മുൻപ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
Location :
First Published :
December 15, 2022 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ഭീഷണിപ്പെടുത്തി': POCSO പ്രതിയെ പീഡിപ്പിച്ച CIക്കെതിരെ ഗുരുതര ആരോപണങ്ങൾ