'ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു, വെട്ടുകത്തി കൊണ്ട് വെട്ടിവീഴ്ത്തി'; CPM ബ്രാഞ്ച് സെക്രട്ടറിയുടേത് ക്രൂരമായ കൊലപാതകം
- Published by:Anuraj GR
- news18-malayalam
Last Updated:
അക്രമണത്തിനിടെ പി യു സനൂപിൻ്റെ തലയ്ക്ക് നാലാം പ്രതി സുജയ് കുമാർ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. അഞ്ചാം പ്രതി സുനീഷ് വെട്ടുകത്തി കൊണ്ട് വെട്ടി
തൃശൂർ: സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് ക്രൂരമായി. ഇരുമ്പ് ദണ്ഡ് കൊണ്ടു തലയ്ക്കടിച്ചും വെട്ടുകത്തി കൊണ്ട് വെട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ നാലും അഞ്ചും പ്രതികളുടെ മൊഴി. ഇരുമ്പുദണ്ഡും വെട്ടുകത്തിയും കണ്ടെടുത്തു. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലും അഞ്ചും പ്രതികളായ സുജയ് കുമാറിനെയും സുനീഷിനെയും ഇന്ന് റിമാൻഡ് ചെയ്യും.
സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയുടേത് ക്രൂരമായ കൊലപാതകമെന്നാണ് പ്രതികളുടെ മൊഴിയിൽനിന്ന് വ്യക്തമാകുന്നത്. അക്രമണത്തിനിടെ പി യു സനൂപിൻ്റെ തലയ്ക്ക് നാലാം പ്രതി സുജയ് കുമാർ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. അഞ്ചാം പ്രതി സുനീഷ് വെട്ടുകത്തി കൊണ്ട് വെട്ടി. കുതറിയോടാൻ ശ്രമിച്ച സനൂപിൻ്റെ പുറത്താണ് വെട്ട് കൊണ്ടത്. ജീവഹാനിക്ക് കാരണമായേക്കാവുന്ന തരത്തിലുള്ള മുറിവാണ് തലയിൽ ഉള്ളത്.
advertisement
സുജയ കുമാറിനേയും സുനീഷിനെയും സംഭവസ്ഥലമായ ചിറ്റിലങ്ങാട് എത്തിച്ച് തെളിവെടുത്തു. ചിറ്റിലങ്ങാടിന് സമീപമുള്ള വെള്ളിത്തുരുത്തിയിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും ഇരുമ്പുദണ്ഡും കണ്ടെടുത്തു.
സനൂപിനെ കൊലപ്പെടുത്തിയശേഷം പ്രതികൾ കാടുപിടിച്ച പറമ്പിൽ ഉപേക്ഷിച്ചതായിരുന്നു ഇവ. ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന സൂചന. ഒന്നാം പ്രതി നന്ദനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
Location :
First Published :
October 08, 2020 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു, വെട്ടുകത്തി കൊണ്ട് വെട്ടിവീഴ്ത്തി'; CPM ബ്രാഞ്ച് സെക്രട്ടറിയുടേത് ക്രൂരമായ കൊലപാതകം


