തിരൂരിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പിടിയിൽ; മുൻവൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്ന് കൊല്ലപ്പെട്ട സ്വാലിഹിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു
മലപ്പുറം: തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പിടിയിലായി. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്ന് കൊല്ലപ്പെട്ട സ്വാലിഹിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പ്രതി ആഷിഖും കൊല്ലപ്പെട്ട സ്വാലിഹും തമ്മില്‍ നേരത്തേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സ്വാലിഹും സുഹൃത്തുക്കളും ചേര്‍ന്ന് പ്രദേശത്ത് ലഹരിവില്‍പ്പന നടത്തിയിതിനെ ആഷിഖ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതിനുശേഷം പ്രാവ് വളർത്തലുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
സ്വാലിഹ് കൊല്ലപ്പെടുന്നതിന്‍റെ തലേദിവസവും ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ആഷിഖിനെ സ്വാലിഹും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് ആഷിഖ്, സഹോദരൻമാരെയും പിതാവിനെയും കൂട്ടി പ്രതികാരം ചെയ്യാൻ ഇറങ്ങിയത്. അതിനിടെയാണ് കാറിൽ വരികയായിരുന്ന സ്വാലിഹിനെ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് ആക്രമിച്ചത്.
advertisement
ഇവിടെനിന്ന് ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ശരീരത്ത് മുറിവേറ്റ സ്വാലിഹ് രക്തം വാര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ ആഷിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ പങ്കുള്ള മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Location :
Malappuram,Malappuram,Kerala
First Published :
October 22, 2023 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരൂരിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പിടിയിൽ; മുൻവൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു