വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടത്താൻ ലോക് ഡൗൺ പ്രഖ്യാപിക്കുമെന്ന് പ്രചരിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ
- Published by:Arun krishna
- news18-malayalam
Last Updated:
കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യൽ മീഡിയ പട്രോളിങിലാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വ്യാജ പ്രചരണം കണ്ടെത്തിയത്
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്താന്‍ രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്. സംസ്ഥാനത്ത് കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഷറഫുദ്ദീന്‍ വ്യാജ പ്രചരണത്തിനായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യൽ മീഡിയ പട്രോളിങിലാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വ്യാജ പ്രചരണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പോലീസ് ജില്ലകളിലും സാമൂഹിക മാധ്യമ നിരീക്ഷണസെല്ലുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 31, 2024 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടത്താൻ ലോക് ഡൗൺ പ്രഖ്യാപിക്കുമെന്ന് പ്രചരിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ