Arrest | ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Last Updated:

പ്രതിക്കായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു.

തൃശൂര്‍: ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് (Facebook) പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ് (Police) അറസ്റ്റ് ചെയ്തത്.
സുഹൃത്തായ ഇന്തോനേഷ്യന്‍ യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. പ്രതിക്കായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു.
ദുബൈയില്‍ ആയിരുന്ന പ്രതിയെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ രൂപികരിച്ചിരുന്നു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പികെ പത്മരാജനാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ടിഎം കശ്യപന്‍, ഗോപികുമാര്‍, എഎസ്ഐ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ്, സിപിഒ ഷനൂഹ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
advertisement
Fisherman Attacked| കണ്ണൂരിൽ മത്സ്യത്തൊഴിലാളിയെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; വലതുകാൽ അറ്റുതൂങ്ങിയ നിലയിൽ
കണ്ണൂർ (Kannur) ബർണശേരിയിൽ റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ മയക്കുമരുന്ന് മാഫിയ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ആയിക്കരയിലെ മത്സ്യതൊഴിലാളി വിൽഫ്രഡ് ഡേവിഡി(48)നാണ് ഗുരുതര പരിക്കേറ്റത്. വിൽഫ്രഡിന്‍റെ വലതുകാൽ വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിലായിരുന്നു. തലക്കും സാരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ നാലുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. കടലിൽ പോകാനായി ആയിക്കരയിലേക്ക് സ്കൂട്ടറിൽ പുറപ്പെട്ട വിൽഫ്രഡിനെ അക്രമികൾ റോഡിൽ തടയുകയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. അടികൊണ്ട് വീട്ടിലേക്കോടിയ വിൽഫ്രഡിനെ പിന്തുടർന്ന സംഘം ഭാര്യയുടെയും മക​ന്‍റെയും മുന്നിലിട്ട് വെട്ടുകയായിരുന്നു.
advertisement
വിൽഫ്രഡി​ന്‍റെ സ്കൂട്ടറും തകർത്തിട്ടുണ്ട്. പ്രദേശത്ത് മയക്കുമരുന്ന് സംഘത്തി​ന്‍റെ അഴിഞ്ഞാട്ടം രൂക്ഷമാണ്. കഴിഞ്ഞമാസം ആയിക്കര കപ്പാലത്തിന് സമീപം റോഡിൽ വാഹനം നിർത്തിയിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഹോട്ടലുടമ കുത്തേറ്റു മരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അതുല്‍ സുഹൃത്തുക്കളുമായെത്തി വില്‍ഫ്രഡിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
അഞ്ചുപേരും ബര്‍ണശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടവരാണെന്ന് പോലീസിനു വിവരമുണ്ട്. വില്‍ഫ്രഡിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കടം കൊടുത്ത പണം തിരിച്ചു ചോദിച്ച വൈരാഗ്യത്തിലാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും വിവരമുണ്ട്. സംഭവത്തിനു പിന്നില്‍ ബര്‍ണശേരി സ്വദേശികളായ അതുല്‍ ജോണ്‍, രഞ്ജിത്ത്, നിഖില്‍, അലോഷി, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരാണെന്ന് പരാതിയില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
Next Article
advertisement
Horoscope Dec 26 | ഊർജസ്വലത അനുഭവപ്പെടും; തുറന്ന ആശയവിനിമയം നിലനിർത്തണം: ഇന്നത്തെ രാശിഫലം
Horoscope Dec 26 | ഊർജസ്വലത അനുഭവപ്പെടും; തുറന്ന ആശയവിനിമയം നിലനിർത്തണം: ഇന്നത്തെ രാശിഫലം
  • ഇന്ന് പല രാശിക്കാർക്കും ആത്മവിശ്വാസം, തുറന്ന ആശയവിനിമയം, ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് അനുയോജ്യമാണ്.

  • വൈകാരിക അസ്ഥിരത അനുഭവപ്പെടുന്ന രാശിക്കാർക്ക് സ്വയം മനസ്സിലാക്കലും പ്രിയപ്പെട്ടവരുമായി തുറന്ന ആശയവിനിമയവും നിർബന്ധം.

  • പോസിറ്റീവ് ഊർജ്ജം, ഐക്യം, സഹാനുഭൂതി എന്നിവ ബന്ധങ്ങൾ ശക്തമാക്കുകയും പുതിയ അവസരങ്ങൾ നൽകുകയും ചെയ്യും.

View All
advertisement