നല്ല കല്യാണ ആലോചനകള്‍ കൊണ്ടുവരാമെന്നുപറഞ്ഞ് 10,000 രൂപ തട്ടി; വൈരാഗ്യം, ബ്രോക്കറെ കുത്തിക്കൊന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അബ്ബാസ് നല്ല കല്യാണ ആലോചനകള്‍ കൊണ്ടുവരാമെന്നു പറഞ്ഞ് 10,000 രൂപ വാങ്ങിയെന്നും തുടര്‍ന്ന് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന് മുഹമ്മദലി
പാലക്കാട്: വിവാഹ ആലോചനകൾ കൊണ്ടുവരമെന്ന് പറഞ്ഞ് പതിനായിരം രൂപ തട്ടിയ വിരോധത്തിൽ ബ്രോക്കറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. വണ്ടുംതറ കടുകതൊടി പടിഞ്ഞറേതിൽ അബ്ബാസിനെ(64)യാണ് നെല്ലായ മഞ്ചക്കല്ല് കുണ്ടിൽ മുഹമ്മദലി(40) കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചെ അബ്ബാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവശേഷം മുഹമ്മദലി ഓട്ടോയിൽക്കയറി രക്ഷപ്പെട്ടു. കുത്തേറ്റ അബ്ബാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. അബ്ബാസിനെ കുത്തുന്നത് തടയാൻ മകൻ ശിഹാബ് ശ്രമിച്ചു. എന്നാൽ ശിഹാബിനെയും മുഹമ്മദലി ആക്രമിച്ചു.
അബ്ബാസ് നല്ല കല്യാണ ആലോചനകള്‍ കൊണ്ടുവരാമെന്നു പറഞ്ഞ് 10,000 രൂപ വാങ്ങിയെന്നും തുടര്‍ന്ന് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നായിരുന്നു മുഹമ്മദലി നൽകിയ മൊഴി. പണം തിരിച്ചുനൽകാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
advertisement
പൊലീസിനുലഭിച്ച രഹസ്യവിവരമാണ് പ്രതിയിലേക്കെത്താന്‍ സഹായകമായത്. ഇടുതറയില്‍നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. അബ്ബാസിനെ കുത്താനുപയോഗിച്ച കത്തി ഇടുതറയിലെ കുറ്റിക്കാട്ടില്‍നിന്ന് കണ്ടെത്തി. കൊല്ലപ്പെട്ട അബ്ബാസിന്റെ വീട്ടിലും മുഹമ്മദലിയെ എത്തിച്ച് തെളിവെടുത്തു. പട്ടാമ്പി കൊടതിയിലെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു.
Location :
First Published :
July 27, 2022 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നല്ല കല്യാണ ആലോചനകള്‍ കൊണ്ടുവരാമെന്നുപറഞ്ഞ് 10,000 രൂപ തട്ടി; വൈരാഗ്യം, ബ്രോക്കറെ കുത്തിക്കൊന്നു


