മദ്യപിച്ചെത്തിയ CAA അനുകൂലികൾ പെൺകുട്ടികളെയടക്കം കയ്യേറ്റം ചെയ്തുവെന്ന ആരോപണവുമായി വിദ്യാര്‍ഥികൾ

മദ്യപിച്ചെത്തിയ സംഘം ജയ് ശ്രീറാം എന്ന് ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.

News18 Malayalam | news18
Updated: February 9, 2020, 10:05 AM IST
മദ്യപിച്ചെത്തിയ CAA അനുകൂലികൾ പെൺകുട്ടികളെയടക്കം കയ്യേറ്റം ചെയ്തുവെന്ന ആരോപണവുമായി വിദ്യാര്‍ഥികൾ
delhi-university
  • News18
  • Last Updated: February 9, 2020, 10:05 AM IST
  • Share this:
ന്യൂഡൽഹി: മദ്യപിച്ചെത്തിയ ഒരു സംഘം ആളുകൾ കോളജിനുള്ളിൽ കടന്നു കയറി വിദ്യാർഥികളെ കയ്യേറ്റം ചെയ്തതായി ആരോപണം. ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗാര്‍ഗി കോളജിലെ വിദ്യാർഥികളാണ് പരാതിയുമായെത്തിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി അനുകൂലിക്കുന്നവരാണിതെന്നാണ് വിദ്യാർഥികൾ പറയുന്നത്.

കോളജിലെ വാര്‍ഷികാഘോഷ ചടങ്ങുകൾക്കിടെയായിരുന്നു സംഭവം. മദ്യപിച്ച് ക്യാംപസിനുള്ളിൽ കയറിയ സംഘം വിദ്യാർഥിനികളെ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ബാത്ത്റൂമിനുള്ളിൽ പലരെയും പൂട്ടിയിട്ടുവെന്നും ശല്യം ചെയ്തുവെവെന്നും ഗാര്‍ഗി കോളജിലെ ഒരു വിദ്യാർഥി തന്റെ ബ്ലോഗിൽ പറയുന്നു.

Also Read-എക്സ്റ്റിറ്റ് പോള്‍ ഫലങ്ങൾ പരാജയപ്പെടും; ഡൽഹിയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മനോജ് തിവാരി MP

'ജയ് ശ്രീറാം'എന്ന് വിളിച്ചു കൊണ്ടാണ് ഇവർ അതിക്രമങ്ങൾ നടത്തിയതെന്നും അതുകൊണ്ട് തന്നെ ഇവർ ഹിന്ദുത്വ-ബിജെപി അനുഭാവം ഉള്ള ആളുകളാണെന്നാണ് സംശയിക്കുന്നതെന്നും വിദ്യാർഥി കുറിച്ചിട്ടുണ്ട്. സംഭവത്തിന് സാക്ഷികളായ പലരും ഭയം കാരണം പുറത്ത് പറയാൻ തയ്യാറാകുന്നില്ലെന്നും അതു കൊണ്ട് തന്നെ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അറിവായി വരുന്നെയുള്ളു എന്നു വിദ്യാർഥി കുറിച്ചിട്ടുണ്ട്.

അതേസമയം മദ്യപിച്ചെത്തിയ സംഘം കോളജിൽ വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്തുവെന്ന കാര്യം പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ ഒരു വിദ്യാർഥി തന്നെ സമ്മതിച്ചിട്ടുണ്ട്. 'പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് അറിയില്ലെന്നും എന്നാൽ കോളജിനുള്ളിൽ അതിക്രമം നടന്നു എന്നത് സത്യമാണെന്നുമായിരുന്നു പ്രതികരണം..'. വിഷയത്തിൽ ചർച്ച നടത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാർഥി വ്യക്തമാക്കി.

സംഭവത്തിൽ കോളജ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 
First published: February 9, 2020, 10:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading