കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽവെച്ച് 12 പവൻ സ്വർണം കവർന്നയാൾ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സ്വര്‍ണ മാലകള്‍, സ്വര്‍ണ വളകള്‍ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഈ മാസം നാലിന് മോഷണം പോയത്
കൊല്ലൂർ: മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പഴ്സ് കവര്‍ന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീര്‍ത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്.
സ്വര്‍ണ മാലകള്‍, സ്വര്‍ണ വളകള്‍ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഈ മാസം നാലിന് മോഷണം പോയത്. സംഭവത്തിൽ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ വിശദമായ പരിശോധനയിലാണ് മോഷണം നടത്തിയത് ബി ജി ഗിരീഷാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്.
advertisement
വിശദമായ ചോദ്യം ചെയ്യലിൽ കുറച്ചു സ്വർണം വിൽക്കുകയും ബാക്കി ഒളിപ്പിച്ചുവെക്കുകയും ചെയ്തതായി പൊലീസിന് മനസിലായി. തുടർന്ന് പ്രതിയെക്കൊണ്ട് തെളിവെടുപ്പ് നടത്തിയ പൊലീസ് മുഴുവൻ തൊണ്ടിമുതലും കണ്ടെടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Location :
Mangalore,Dakshina Kannada,Karnataka
First Published :
July 03, 2023 10:38 PM IST