വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ; തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ചതായും പരാതി
- Published by:Anuraj GR
- news18-malayalam
Last Updated:
തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെയും യുവാവ് മർദ്ദിച്ചു. അതിനുശേഷം വീട്ടിലെ ജനല്‍ ചില്ലുകളും സ്‌കൂട്ടറും ബൈക്കും അടിച്ചുതകര്‍ത്തു
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിലായി. തിരുവനന്തപുരം കഴക്കൂട്ടം നാലുമുക്കിലാണ് സംഭവം. ആറ്റിപ്ര മുക്കോലക്കല്‍ കുറ്റിവിളാകത്ത് വീട്ടില്‍ മുഹമ്മദ് ഹാഷിമിനെയാണ് (32) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം നടന്നത്.
മാരകായുധങ്ങളുമായാണ് മുഹമ്മദ് ഹാഷിം വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. വീട്ടിൽ കയറിയ യുവാവ് വീട്ടമ്മയെ കടന്നുപിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനിടെ വാൾ വീശി വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെയും യുവാവ് മർദ്ദിച്ചു. അതിനുശേഷം വീട്ടിലെ ജനല്‍ ചില്ലുകളും സ്‌കൂട്ടറും ബൈക്കും അടിച്ചുതകര്‍ത്തു.
വീട്ടമ്മയുടെ മകനോട് മുഹമ്മദ് ഹാഷിമിനുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി.പി ഹരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
advertisement
കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; കേസില്‍ വഴിത്തിരിവ്
കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ(Suicide) ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ആത്മഹത്യ ചെയ്ത അദിതിയുടെ ബന്ധുക്കള്‍. ഭര്‍തൃപിതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ്(Suicide Note) കണ്ടെത്തി. മരിക്കുന്നതിന് മുന്‍പ് യുവതി ചിത്രീകരിച്ച വീഡിയോയും യുവതിയുടെ വീട്ടുകാര്‍ പുറത്തുവിട്ടു.
നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ സ്വദേശിനിയായ അദിതി ആറു മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്തത്. ഇതിന് രണ്ടു മാസം മുന്‍പ് ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സൂര്യന്‍ നമ്പൂതിരിയുടെ അമ്മയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുെട വിയോഗമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതിയിരുന്നത്.
advertisement
എന്നാല്‍ അദിതിയുടെ ആത്മഹത്യ കുറിപ്പും ആത്മഹത്യയ്ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോയും കണ്ടെത്തി. ഭര്‍തൃപിതാവ് തന്നെയും തന്റെ കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നതായി കത്തില്‍ പറയുന്നു. കൂടാതെ ഭര്‍ത്താവിന്റെ മരണകാരണം ഭര്‍തൃപിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
ചെങ്ങന്നൂര്‍ ആലായിലെ സ്വന്തം വീട്ടിലാണ് അദിതിയെയും, കുഞ്ഞിനെയും വിഷമുള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Thiruvananthapuram Medical College| അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Thiruvananthapuram Medical College)സെക്യൂരിറ്റി ജീവനക്കാര്‍ രോഗിയുടെ കൂട്ടിരുപ്പുകാരനെ ക്രൂരമായി മർദ്ദിച്ചു. ചിറയിൻകീഴ് സ്വദേശി അരുൺ ദേവിനാണ് മർദ്ദനം ഏറ്റത്. രാവിലെ 11.30 ഓടെയാണ് സംഭവം. അരുൺ രണ്ട് ദിവസമായി മെഡിക്കൽ കൊളേജിൽ ചികിത്സയിൽ കഴിയുന്ന അമ്മുമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്നു.
advertisement
ഇതിനിടെ മറ്റൊരു ബന്ധു വന്നപ്പോൾ വീട്ടിൽ പോയി വിശ്രമിച്ച ശേഷം തിരികെ മെഡിക്കൽ കൊളേജിൽ എത്തി. അവിടെ കൂട്ടിരുന്ന ആളുടെ കൈയ്യിൽ നിന്ന് പാസ് വാങ്ങി തിരികെ കയറാൻ ശ്രമിക്കുമ്പോഴായിരിന്നു മർദ്ദനം. ഗേറ്റിന് മുന്നിൽ നിന്ന് വലിച്ച് അകത്തേയ്ക്ക് കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി റൂമിന് പിറകിൽ കൊണ്ട് പോയും മർദ്ദിച്ചതായി അരുൺ ദേവ് പരാതിയിൽ പറയുന്നു. അരുണിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു. മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് എതിരെയാണ് കേസ് എടുത്തത്.
Location :
First Published :
November 20, 2021 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ; തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ചതായും പരാതി