മദ്യപിച്ച് പബ്ലിക് ടോയിലറ്റിന്റെ തറയില്‍ തെന്നിവീണ് നെറ്റിപൊട്ടി; അരിശം തീര്‍ക്കാന്‍ കെട്ടിടം അടിച്ചു തകര്‍ത്തയാൾ പിടിയിൽ

Last Updated:

ആശുപത്രിയിലെത്തി മരുന്ന് വെച്ച ശേഷം തിരിച്ചെത്തിയ ഇയാള്‍ തെന്നി വീണതിന്‍റെ രോഷത്തില്‍ ചുറ്റിക ഉപയോഗിച്ച് ശുചിമുറി അടിച്ചു തകര്‍ക്കുകയായിരുന്നു

വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്
തിരുവനന്തപുരം: ശുചിമുറിയില്‍ തെന്നിവീണതിന്റെ അരിശം തീർക്കാൻ ടോയിലറ്റ് അടിച്ചു തകര്‍ത്ത തിരുവനന്തപുരം സ്വദേശി പൊലീസ് പിടിയില്‍. ഭരതന്നൂര്‍ സ്വദേശി റാം എന്ന് വിളിക്കുന്ന ചന്ദ്രൻ (55) ആണ് മദ്യലഹരിയില്‍ അതിക്രമം കാണിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം.
ഭരതന്നൂർ മാർക്കറ്റിനകത്തെ, ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമിച്ച ടോയിലെറ്റിലെത്തിയ ചന്ദ്രൻ അകത്തേക്ക് കയറിയപ്പോൾ തറയിൽ തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ ചന്ദ്രന്‍റെ കൈയ്യിലെ വിരലിലും നെറ്റിയിലും പരുക്ക് പറ്റി. തുടര്‍ന്ന് ആശുപത്രിയിലെത്തി മരുന്ന് വെച്ച ശേഷം തിരിച്ചെത്തിയ ഇയാള്‍ തെന്നി വീണതിന്‍റെ രോഷത്തില്‍ ചുറ്റിക ഉപയോഗിച്ച് ശുചിമുറി അടിച്ചു തകര്‍ക്കുകയായിരുന്നു.
advertisement
ശുചിമുറിയും അതിന്‍റെ ടൈലും ചന്ദ്രന്‍ അടിച്ചു തകര്‍ത്തു. നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് പാങ്ങോട് പൊലീസ് സ്ഥലത്തെത്തി ചന്ദ്രനെ കസ്റ്റഡിയിൽ എടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ചന്ദ്രന് എതിരെ കേസ് രജിസ്റ്റർ ചെയ്യും.
advertisement
കഴിഞ്ഞവർഷം മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി പത്തുലക്ഷംരൂപ ചെലവഴിച്ച് നിർമിച്ചതാണ് ഭരതന്നൂരിലെ പൊതുടോയിലറ്റ്
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ച് പബ്ലിക് ടോയിലറ്റിന്റെ തറയില്‍ തെന്നിവീണ് നെറ്റിപൊട്ടി; അരിശം തീര്‍ക്കാന്‍ കെട്ടിടം അടിച്ചു തകര്‍ത്തയാൾ പിടിയിൽ
Next Article
advertisement
Love Horoscope Nov 4 | മാനസിക സംതൃപ്തി അനുഭവപ്പെടും; ബന്ധങ്ങൾ ശക്തിപ്പെടും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 4 | മാനസിക സംതൃപ്തി അനുഭവപ്പെടും; ബന്ധങ്ങൾ ശക്തിപ്പെടും: ഇന്നത്തെ പ്രണയഫലം
  • മീനം രാശിക്കാർക്ക് സന്തോഷകരമായ നിമിഷങ്ങൾ

  • തുലാം രാശിക്കാർക്ക് ചില തടസ്സങ്ങളോ പിരിമുറുക്കമോ നേരിടേണ്ടി വന്നേക്കാം

  • കുംഭം രാശിക്കാർക്ക് ഇന്ന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.

View All
advertisement