അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടി ഗർഭിണിയായി; ഭാര്യയുടെ പ്രസവത്തിന് കൂട്ടിനെത്തിയ യുവാവ് അറസ്റ്റിൽ
- Published by:Arun krishna
- news18-malayalam
Last Updated:
2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം.
വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍ കർണാടക സ്വദേശിയായ മണിവണ്ണനെയാണ് (21) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. അമ്മയുടെ പ്രസവത്തിന് കൂട്ടിരിപ്പിനായി വയനാട് മെഡിക്കൽ കോളജിലെത്തിയ പതിനാലുകാരിയാണ് പീഡനത്തിന് ഇരയാക്കിയത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിൽ എത്തിയ മണിവണ്ണൻ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
Location :
Wayanad,Kerala
First Published :
January 19, 2024 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടി ഗർഭിണിയായി; ഭാര്യയുടെ പ്രസവത്തിന് കൂട്ടിനെത്തിയ യുവാവ് അറസ്റ്റിൽ


