ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി റോഡിലൂടെ വിലിച്ചിഴച്ചു; മഴുവുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

Last Updated:

മൃതദേഹം റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ ഭീകര ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇവ പിന്നീട് വ്യപകമായി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു.

News18 Malayalam
News18 Malayalam
ജയ്പൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പട്ടാപകൽ റോഡിലൂടെ വലിച്ചിഴച്ച് ഭർത്താവ്. രാജസ്ഥാനിലെ കോട്ട സിറ്റിയിൽ ആണ് സംഭവം. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവുമായി പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു. ചൊവ്വാഴ്ച്ചയാണ് നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്.
മഴു ഉപയോഗിച്ചാണ് 35 കാരിയായ സീമയെ ഭർത്താവായ പിന്റു എന്ന് വിളിക്കുന്ന സുനിൽ വാൽമികി  കൊലപ്പെടുത്തിയത്. മൃതദേഹം റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ ഭീകര ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇവ പിന്നീട് വ്യപകമായി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു. വീടിന് സമീപത്തെ റോഡിലൂടെ ഏതാണ്ട് 100 മീറ്ററോളം ആണ് കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹം ഇയാൾ വലിച്ചിഴച്ചത്.
വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രാംപുര സ്റ്റേഷനിൽ നിന്നും പൊലീസ് സ്ഥലത്ത് എത്തുകയും മൃതദേഹം മഹാറാവു ഭീംസിംഗ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
advertisement
ഹരിജൻ ബസ്തി മേഖലയിൽ ഒരു ഒറ്റമുറി വീട്ടിലാണ് കൊല്ലപ്പെട്ട സീമയും ഭർത്താവ് സുനിൽ വാൽമികയും കഴിഞ്ഞിരുന്നത്. സനയുമായി ഇയാൾ വാക്കു തർക്കം ഉണ്ടായതിനെ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന മഴു ഉപയോഗിച്ച് സുനിൽ ഭാര്യയെ വെട്ടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. വീട്ടിനുള്ളിൽ വച്ച് തന്നെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ മൃതദേഹം സമീപത്തെ റോഡിലുടെ വലിച്ചിഴച്ചത്. വാക്കു തർക്കത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക ശേഷം രക്തക്കറയുള്ള മഴുവുമായി ഇയാൾ തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുക ആയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
advertisement
വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മൃതദേഹവുമായി ഇയാൾ റോഡിലേക്ക് ഇറങ്ങിയത് പ്രദേശവാസികളിൽ ഭീതി പരത്തി. ചിലർ ഇയാളുടെ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചെങ്കിലും കയ്യിൽ മഴു കരുതിയതിനാൽ നാട്ടുകാർ പിൻമാറുക ആയിരുന്നു.
മുമ്പും ചില ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. അക്രമണ കേസുകളിൽ 7 വർഷം സുനിൽ ജയിലിൽ കിടന്നിട്ടുണ്ട്. കൊലപാതകം നടത്തിയ അതേ ദിവസമാണ് ഇയാൾ ഭാര്യയെ രക്ഷിതാക്കളുടെ അടുത്ത് നിന്നും വീട്ടിലേക്ക് കൊണ്ടു വന്നത്. കൊല്ലപ്പെട്ട സീമക്ക് രണ്ട് മക്കളും ഉണ്ട്.
advertisement
രണ്ട് മാസങ്ങൾക്ക് മുമ്പ് കോട്ടയിലെ എത്വ നഗരത്തിലും ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അവിഹിത ബന്ധം സംശയിച്ച് 38 വയസുള്ള ആശ എന്ന യുവതിയെ ആണ് ഭർത്താവ് ചന്ദ്രഭാൻ കൊലപ്പെടുത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ചാണ് വാക്കു തർക്കത്തിന് ഒടുവിൽ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ഇരുവർക്കും 2 മക്കളും ഉണ്ട്. സംഭവം നടക്കുന്ന സമയത്ത് മക്കൾ സ്കൂളിലായിരുന്നു. മദ്യപാനിയായ ചന്ദ്രഭാൽ വീട്ടിലെ ആവശ്യങ്ങളൊന്നും നിറവേറ്റാറില്ലായിരുന്നു. ഭാര്യ ജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി റോഡിലൂടെ വിലിച്ചിഴച്ചു; മഴുവുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് അറിയാവുന്ന ഏകയാൾ മുഖ്യമന്ത്രി പിണറായി വിജയൻ' ; അടൂർ പ്രകാശ്
രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് അറിയാവുന്ന ഏകയാൾ മുഖ്യമന്ത്രി പിണറായി വിജയൻ' ; അടൂർ പ്രകാശ്
  • രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് അറിയാവുന്ന ഏകയാൾ മുഖ്യമന്ത്രി പിണറായി വിജയൻ.

  • രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നിലപാടെടുത്തതായി അടൂർ പ്രകാശ്.

  • രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

View All
advertisement