കൊച്ചിയിൽ ലഹരി പാർട്ടിക്കിടയിൽ റെയ്ഡ്; എട്ടാം നിലയിൽ നിന്നും പൈപ്പ് ലൈൻ വഴി രക്ഷപ്പെടാൻ ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
റെയ്ഡിനിടയിൽ എട്ടാം നിലയിൽ നിന്നും പൈപ്പ് ലൈൻ വഴി ഊർന്നിറങ്ങി രക്ഷപ്പെടുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു
കൊച്ചി: പുതുവർഷാഘോഷത്തിന്റെ (New year) ഭാഗമായി ഫ്ളാറ്റിൽ മാരക ലഹരിവസ്തുവായ എം. ഡി. എം. എ. (MDMA) അടക്കം പാർട്ടി നടത്തുന്നതിനിടെ യുവതി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. റെയ്ഡിനിടയിൽ എട്ടാം നിലയിൽ നിന്നും പൈപ്പ് ലൈൻ വഴി ഊർന്നിറങ്ങി രക്ഷപ്പെടുവാൻ ശ്രമിച്ച യുവാവിന് നിലത്തു വീണ് ഗുരുതരമായി പരുക്കേറ്റു.
കൊച്ചി നവോദയ ജംഗ്ഷനു സമീപമുള്ള ഫ്ലാറ്റിലായിരുന്നു സംഭവം. തൊടുപുഴ മുള്ളരിങ്ങാട് തേക്കിൻകാട്ടിൽ വീട്ടിൽ മറിയം (20), കോഴിക്കോട് ബാലുശ്ശേരി ചലിക്കണ്ടി വീട്ടിൽ ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ സജന ഭവനിൽ റിജു (38), കായംകുളം ഭരണിക്കാട് ചെങ്ങള്ളിൽ അനീഷ് (25), കൊല്ലം കരുനാഗപ്പള്ളി കടത്തൂർ നജീബ് (40) എന്നിവരുടെ അറസ്റ്റാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരോടൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശി അതുൽ ആശുപത്രിയിൽ ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് ചാടിയപ്പോഴാണ് അതുലിന് ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പൊലീസിനെ കണ്ടു പൈപ്പ് വഴി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അതുൽ ഏതാനും നില പിന്നിട്ടെങ്കിലും താഴെയെത്തും മുമ്പ് പിടിവിട്ടു ആസ്ബറ്റോസ് ഷീറ്റിനു മുകളിലേക്ക് വീഴുകയായിരുന്നു.
advertisement
ഷീറ്റ് തകർന്നു തറയിൽ പതിച്ച അതുലിന്റെ കൈയ്ക്കും, നെഞ്ചിലുമാണ് പരുക്ക്. പൊലീസാണ് അതുലിനെ ആശുപത്രിയിൽ എത്തിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലാണ് അതുൽ ഇപ്പോഴുള്ളത്.
പ്രതികളിൽ നിന്ന് ഒരു ഗ്രാം എം. ഡി. എം. എ. യും ആറ് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിലായിരുന്നു സംഭവം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Location :
First Published :
January 02, 2022 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ ലഹരി പാർട്ടിക്കിടയിൽ റെയ്ഡ്; എട്ടാം നിലയിൽ നിന്നും പൈപ്പ് ലൈൻ വഴി രക്ഷപ്പെടാൻ ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ


