സ്ത്രീ വേഷം ധരിച്ച് ബ്യൂട്ടി പാർലറിലെത്തി ഉടമയയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ തിരഞ്ഞ് പൊലീസ്

Last Updated:

പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. എത്രയും വേഗം തന്നെ ഇയാളെ പിടികൂടാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ്

ഭോപ്പാൽ: സ്ത്രീ വേഷം ധരിച്ച് ബ്യൂട്ടി പാര്‍ലറിലെത്തി ഉടമയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം. സൗത്ത് ഭോപ്പാലിലെ ഖുമ സ്വദേശിയായ മുപ്പത്തിമൂന്നുകാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിധവയായ ഇവർ12 വയസുള്ള മകനുമായാണ് കഴിഞ്ഞുവരുന്നത്.
പരാതി അനുസരിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് വെള്ള കുർത്തിയും കറുത്ത പലാസോയും ധരിച്ച് ഒരു 'സ്ത്രീ' ഇവരുടെ ബ്യൂട്ടി പാർലറിലെത്തിയത്. ഈ സമയത്ത് പരാതിക്കാരി മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. എത്തിയ ആളുടെ ശബ്ദം കേട്ട് സംശയം തോന്നിയ യുവതി അയാളോട് പാർലറിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് ഭാവം മാറിയ ആൾ യുവതിയെ കടന്നു പിടിക്കുകയും കൈകള്‍ കൊണ്ട് വായപൊത്തിപ്പിടിക്കുകയുമായിരുന്നു.
advertisement
ഒരുവിധത്തിൽ ഇയാളെ തള്ളിമാറ്റിയ ശേഷം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇതോടെ അക്രമിയും സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. 'ഇരുചക്രവാഹനത്തിലാണ് പ്രതി സ്ഥലത്തെത്തിയത്. പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. എത്രയും വേഗം തന്നെ ഇയാളെ പിടികൂടാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്'. ഭോപ്പാൽ സ്റ്റേഷൻ ഉദ്യോഗസ്ഥന്‍ സോളങ്കി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീ വേഷം ധരിച്ച് ബ്യൂട്ടി പാർലറിലെത്തി ഉടമയയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ തിരഞ്ഞ് പൊലീസ്
Next Article
advertisement
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
  • മകനെ പരസ്യത്തിൽ ഉപയോഗിച്ചതിന് മിൽമക്കെതിരെ വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകി.

  • വിദ്യാർത്ഥിയുടെ കാരിക്കേച്ചർ ഉപയോഗിച്ച് മിൽമ പരസ്യം പുറത്തിറക്കി, മാതാപിതാക്കൾക്ക് സമ്മതമില്ല.

  • മകനെ അഭിനന്ദിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ സന്ദേശം അയച്ചതായി മാതാപിതാക്കൾ പറഞ്ഞു.

View All
advertisement