advertisement

Murder| ലൈംഗികബന്ധത്തിന് വഴങ്ങാതെ വീട്ടിൽനിന്ന് ഇറക്കിവിട്ട കാമുകിയെ കുത്തിക്കൊന്നു

Last Updated:

കൊലപാതകത്തിന് ശേഷം വസ്ത്രത്തില്‍ ചോരപുരണ്ടനിലയില്‍ രാജയെ പൊലീസ് പട്രോളിംഗ് സംഘം റോഡില്‍ കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

രാജ
രാജ
ചെന്നൈ: ലൈംഗികബന്ധത്തിന് (Sex) വിസമ്മതിച്ച കാമുകിയെ യുവാവ് അതിദാരുണമായി കുത്തിക്കൊന്നു. ചെന്നൈ (chennai) കുണ്ട്രത്തൂര്‍ (Kundrathur) സ്വദേശിയായ കണ്ണമ്മയെയാണ് കാമുകനായ രാജ (38) കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം വസ്ത്രത്തില്‍ ചോരപുരണ്ടനിലയില്‍ രാജയെ പൊലീസ് പട്രോളിംഗ് സംഘം റോഡില്‍ കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് യുവാവ് തന്നെ പൊലീസ് സംഘത്തെ കണ്ണമ്മയുടെ വീട്ടിലെത്തിച്ച് മൃതദേഹം കാട്ടിക്കൊടുത്തു.
സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ കണ്ണമ്മയും രാജയും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുണ്ട്രത്തൂരില്‍ വാടകവീട്ടിലാണ് കണ്ണമ്മ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കാമുകനായ രാജ മദ്യപിച്ച്‌ ഇവിടെയെത്തി. തുടര്‍ന്ന് കാമുകിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. കണ്ണമ്മ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കായി. വീട്ടില്‍നിന്നുള്ള ബഹളം കേട്ട് അയല്‍ക്കാരും സ്ഥലത്തെത്തി. തുടര്‍ന്ന് രാജയെ അയല്‍ക്കാര്‍ ഇടപെട്ട് കണ്ണമ്മയുടെ വീട്ടില്‍നിന്ന് തിരികെയയച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം രാജ വീണ്ടും കണ്ണമ്മയുടെ വീട്ടിലെത്തി. അയല്‍ക്കാരെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി. തുടര്‍ന്ന് വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ട ശേഷം കാമുകിയെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.
advertisement
കൃത്യം നടത്തിയ ശേഷം ചോരപുരണ്ട വസ്ത്രമൊന്നും മാറ്റാതെ രാജ വീട്ടില്‍നിന്ന് മടങ്ങി. തുടര്‍ന്ന് കുണ്ട്രത്തൂരില്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പട്രോളിംഗ് സംഘം ശ്രദ്ധിച്ചത്. സംശയം തോന്നി ചോദ്യം ചെയ്തതോടെ ഇയാള്‍ എല്ലാം തുറന്നുപറയുകയും പൊലീസുകാര്‍ക്കൊപ്പം കുണ്ട്രത്തൂരിലെ വീട്ടിലെത്തി കണ്ണമ്മയുടെ മൃതദേഹം കാണിച്ചുനല്‍കുകയുമായിരുന്നു.
ചോരയില്‍ കുളിച്ചനിലയിലാണ് യുവതിയുടെ അര്‍ധനഗ്നമായ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത രാജയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
advertisement
English Summary: Young man brutally stabbed his girlfriend who refused to have sex. Raja (38) killed his lover Kannamma, a native of Kundrathur, Chennai. The incident took place at midnight on Saturday. After the murder, a police patrol team found Raja on the road covered in blood on his clothes. The information about the murder came out after questioning him. The youth then took the police team to Kannamma's house and showed her body.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| ലൈംഗികബന്ധത്തിന് വഴങ്ങാതെ വീട്ടിൽനിന്ന് ഇറക്കിവിട്ട കാമുകിയെ കുത്തിക്കൊന്നു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement