എട്ട് വയസ്സുള്ള മകളെ കഴുത്തറുത്ത് കൊന്ന് പിണങ്ങിപ്പോയ ഭാര്യയോട് 'പ്രതികാരം'; ഹൈദരാബാദിൽ യുവാവ് അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടു വന്ന മകളെ ഇയാൾ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു
പിണങ്ങിപ്പോയ ഭാര്യയോടുള്ള പ്രതികാരത്തിന് എട്ട് വയസ്സുള്ള മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടു വന്ന മകളെ ഇയാൾ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കാറിനുള്ളിൽ വെച്ചു തന്നെ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.
ഹൈദരാബാദിലെ പ്രമുഖ ഐടി സ്ഥാപനത്തിൽ സോഫ്റ്റ് വെയർ ജീവനക്കാരിയാണ് ഇയാളുടെ ഭാര്യ. എട്ട് മാസമായി ഭർത്താവുമായി വേർപിരിഞ്ഞ് മകൾക്കൊപ്പം സ്വന്തം മാതാപിതാക്കളുടെ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.
2011 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഒരേ സ്ഥാപനത്തിൽ യുവതിയേക്കാൾ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുമുണ്ടായിരുന്നു. എട്ട് മാസം മുമ്പ് ഇയാൾക്ക് ജോലിയും നഷ്ടമായി. ഇതിനു പിന്നാലെ യുവതി എട്ട് വയസ്സുള്ള മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി.
advertisement
Also Read- മകന് ഹിന്ദു പെണ്‍കുട്ടിയുമായി ബന്ധം; ഉത്തര്‍പ്രദേശിൽ മുസ്ലീം ദമ്പതികളെ തല്ലിക്കൊന്നു
ഇതിനു ശേഷം ഭർത്താവുമായി യാതൊരു ബന്ധവുമുണ്ടിയിരുന്നില്ല. സ്കൂളിലെത്തിയായിരുന്നു ഇയാൾ മകളെ കണ്ടിരുന്നത്. സ്കൂളിൽ നിന്നും മകളെ ഭാര്യ വീട്ടിലേക്ക് എത്തിച്ചിരുന്നതും ഇയാളായിരുന്നു. എന്നാൽ, ഭാര്യയും മാതാപിതാക്കളും ഇയാളെ അവഗണിച്ചു.
താൻ സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ മകൾക്കൊപ്പം ഭാര്യ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന ചിന്തയാണ് സ്വന്തം മകളെ കൊലപ്പെടുത്തി ഭാര്യയോട് പ്രതികാരം ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മകളെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയെന്നും ഇയാൾ വെളിപ്പെടുത്തി.
advertisement
Also Read- പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
പദ്ധതി പ്രകാരം, കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് മകളെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുപോയ പ്രതി, കാറിൽ വെച്ച് തന്റെ പ്രശ്നങ്ങൾ മകളോട് പറഞ്ഞു. അമ്മയുമായി സംസാരിക്കാനായിരുന്നു മകളുടെ മറുപടി. പിന്നാലെ, കയ്യിൽ കരുതിയ കത്തിയെടുത്ത് മകളെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
ഇതിനു ശേഷം മൃതദേഹം ഉപേക്ഷിക്കാനായി വിജയവാഡയിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വണ്ടി ഓടിച്ചെത്തി. ഇതിനിടയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടാകുകയും ടയർ പൊട്ടുകയും ചെയ്തു. രക്തത്തിൽ കുളിച്ച കിടക്കുന്ന പെൺകുട്ടിയുമായി ഇയാൾ കാറിൽ പോകുന്നത് കണ്ടയാളാണ് പൊലീസിൽ വിവരം അറിയിച്ചത്.
Location :
Hyderabad,Unnao,Uttar Pradesh
First Published :
August 20, 2023 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എട്ട് വയസ്സുള്ള മകളെ കഴുത്തറുത്ത് കൊന്ന് പിണങ്ങിപ്പോയ ഭാര്യയോട് 'പ്രതികാരം'; ഹൈദരാബാദിൽ യുവാവ് അറസ്റ്റിൽ