പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 40 വര്ഷം കഠിന തടവ്. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ് ഷിന്ഡ എന്ന ഇരുപത്തിയെട്ടുകാരനെയാണ് പ്രിന്സിപ്പല് ഡിസ്ട്രിക് ആന്ഡ് സെഷന്സ് കോടതി 40 വര്ഷം കഠിനതടവും 30000 രൂപ പിഴയും വിധിച്ചത്.
2018 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സലേകാസ സ്റ്റേഷന് പരിധിയിലുള്ള പ്രതി നാലര വയസുകാരിയെ ആളില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിച്ചാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. സംഭവ ശേഷം യുവാവ് ഒളിവില് പോയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില് അസ്വഭാവികത തോന്നിയ രക്ഷിതാക്കള് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.
മിഠായി കൊടുത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റില്
തുടര്ന്ന് വീട്ടുകാര് പോലീസില് പരാതി നല്കി. പിന്നാലെ ഒളിവില് പോയ മുകേഷ് ഷിന്ഡെയാണ് പ്രതിയെന്ന് കണ്ടെത്തുകയും പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്ന്ന് നടത്തിയ തെളിവെടുപ്പില് പ്രതി കുറ്റം സമ്മതിച്ചു. കേസില് മുകേഷ് ഷിന്ഡെ കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന് തെളിയിച്ചതോടെ സെഷന്സ് ജഡ്ജ് എ.ടി വാങ്കടെ പ്രതിക്ക് ശിക്ഷ വിധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.