ബാര്‍ബര്‍ ഷോപ്പില്‍ 10 വയസുകാരന് ലൈംഗിക അതിക്രമം; പ്രതിക്ക് 8 വര്‍ഷം കഠിനതടവ്
- Published by:Arun krishna
- news18-malayalam
Last Updated:
കുലുകല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് പ്രതി
പാലക്കാട് പട്ടാമ്പിയില്‍ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പത്ത് വയസുകാരന് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കുലുകല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് പ്രതി. ഇയാളുടെ ഉടമസ്ഥതയിലുളള ബാര്‍ബര്‍ഷോപ്പില്‍ വെച്ചായിരുന്നു സംഭവം. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ ഇരക്ക് നല്‍കാനും കോടതി വിധിച്ചു.
പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.കൊപ്പം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിന്ധുലാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാര്‍ ഹാജരായി.
Location :
Palakkad,Palakkad,Kerala
First Published :
June 10, 2023 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാര്‍ബര്‍ ഷോപ്പില്‍ 10 വയസുകാരന് ലൈംഗിക അതിക്രമം; പ്രതിക്ക് 8 വര്‍ഷം കഠിനതടവ്