തൃശൂരില്‍ ബാങ്ക് ജീവനക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച വില്ലേജ് ഓഫീസ് ജീവനക്കാരന്‍ പിടിയില്‍

Last Updated:

അറസ്റ്റിലായ ലിജോ തെക്കുംകര പഞ്ചായത്തിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റാണ്

തൃശ്ശൂര്‍: ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് ജീവനക്കാര്‍ക്കുനേരെ പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തിയ യുവാവ് പിടിയില്‍. അത്താണി ഫെഡറല്‍ ബാങ്കില്‍ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ലിജോ എന്നയാളാണ് പിടിയിലായത് .ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി വടക്കാഞ്ചേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റിലായ ലിജോ തെക്കുംകര പഞ്ചായത്തിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ചാണ് കൃത്യം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ലിജോയുടെ പദ്ധതി. വൈകീട്ട് ജീവനക്കാര്‍ മാത്രം അകത്തുള്ള സമയത്ത് ബാങ്കില്‍ കയറി. തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ ഇരിക്കുന്നിടത് എത്തി കൈയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പണവും ലോക്കറുകളുടെ ചാവികളും ആവശ്യപ്പെട്ട്  ജീവനക്കാരെ ഭീഷണിപ്പെടുത്തി.
advertisement
തന്നില്ലെങ്കില്‍ ബാങ്കില്‍വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നും തീ പടരുന്നതോടെ ബാങ്കിലെ എല്ലാവര്‍ക്കും അപകടം സംഭവിക്കുമെന്നും പറഞ്ഞ് ഇയാള്‍ അസിസ്റ്റന്റ് മാനേജരെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തുന്നതിന് മുന്‍പ് ഇയാള്‍ ബാങ്കില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി കെട്ടിയിട്ടു. പിന്നാലെ വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റുചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരില്‍ ബാങ്ക് ജീവനക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച വില്ലേജ് ഓഫീസ് ജീവനക്കാരന്‍ പിടിയില്‍
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement