advertisement

യുവതികളെ സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍

Last Updated:

തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ (49) ആണ് കട്ടപ്പന പോലീസിന്‍റെ പിടിയിലായത്.

സിനിമാ മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ (49) ആണ് കട്ടപ്പന പോലീസിന്‍റെ പിടിയിലായത്. കട്ടപ്പന കോഴിമല സ്വദേശിയായ യുവതിയെ സിനിമയിൽ ജോലി വാങ്ങിക്കൊടുക്കാമെന്നും വീട് വയ്ക്കാൻ സഹായം വാഗ്ദാനം ചെയ്തും 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ  പോലീസ് പിടികൂടിയത്.
ഇയാള്‍ ഇതിനുമുൻപും തിരുവനന്തപുരം പാറശ്ശാല, പോത്തൻകോട്, തൃശ്ശൂർ ഈസ്റ്റ് എറണാകുളം ചേരാനല്ലൂർ എന്നീ ഭാഗങ്ങളിൽ നിരവധി യുവതികളെ സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്തതിന് കേസുകൾ നിലവിലുണ്ട്. പണം തട്ടിയ ശേഷം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി കറങ്ങി നടന്നിരുന്ന പ്രതി കഴിഞ്ഞദിവസം തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയതായി ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് രഹസ്യ വിവരം ലഭിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിൽ  എസ്ഐ മാരായ മോനിച്ചൻ എം. പി, ഡിജു ജോസഫ്, എസ്.സി.പി.ഒ സുമേഷ് തങ്കപ്പൻ എന്നിവർ അടങ്ങിയ സംഘം തിരുവനന്തപുരത്തുള്ള പ്രതിയുടെ വീട്ടിലെത്തി ഇയാളെ  അറസ്റ്റ് ചെയ്യുകയായിരുന്നു. ഇനിയും കേരളത്തിലുള്ള വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ പ്രതി സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടാവാൻ ഇടയുണ്ടെന്നും കേസിൽ കൂടുതൽ കുറ്റവാളികളുണ്ടോ എന്ന് അറിയുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതികളെ സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement