അമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെൺകുട്ടി അമ്മയോട് പറഞ്ഞതോടെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

News18 Malayalam | news18-malayalam
Updated: August 10, 2020, 10:21 AM IST
അമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ
Rape, Sexual Abuse
  • Share this:
പൂനെ: പതിനാറുകാരിയായ പെൺകുട്ടിയെ അമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മ തന്നെയാണ് സഹോദരിക്കും കാമുകനുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ലോക്ക് ഡൗണിനിടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

'നഗരത്തിലെ സബർബിലെ താമസക്കാരാണ് പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും.. ലോക്ക് ഡൗൺ കാലഘട്ടമായതിനാൽ ഇക്കഴിഞ്ഞ ഏപ്രിലിൽ കുട്ടി ഉൾപ്പെടെ നാല് മക്കളെയും അമ്മ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. ഇവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന കാമുകനുമായി ചേർന്ന് അമ്മയുടെ സഹോദരി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെൺകുട്ടി അമ്മയോട് പറഞ്ഞതോടെയാണ് ഇവർ പരാതിയുമായി കോന്‍ധ്വാ പൊലീസിനെ സമീപിച്ചത്.

You may also like:Karipur Air India Express Crash | കോളജ് കാലത്തെ പ്രണയം; വിവാഹ സ്വപ്നങ്ങളുമായി റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക് [NEWS]EIA 2020 | ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS] Karipur Plane Crash |51 പേരെ ഡിസ്ചാർജ് ചെയ്തു; 113 പേർ ആശുപത്രിയിൽ; ആറ് പേരുടെ നില അതീവ ഗുരുതരം [NEWS]
പ്രതികളെ രണ്ട് പേരെയും അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റമായതിൽ ജയിൽ വാറണ്ടാണ് കോടതി നൽകിയത്. എന്നാൽ പരിശോധനയിൽ ഇവർ കോവിഡ് ബാധിതരാണെന്ന് വ്യക്തമായതോടെ ജയിൽ അധികൃതർ ഇവരെ പ്രവേശിപ്പിക്കാൻ വിസ്സമ്മതിച്ചു. ആ സാഹചര്യത്തിൽ ഇവരെ മെഡിക്കല്‍ സെന്‍ററിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Published by: Asha Sulfiker
First published: August 10, 2020, 10:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading