മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; 3 പേർക്ക് പരിക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
സംഘർഷത്തിനുണ്ടായ കാരണം വ്യക്തമല്ല. ഒരാൾക്ക് കുത്തേറ്റു
പത്തനംതിട്ട: കണ്ണങ്കരയിൽ മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 3 പേർക്ക് പരിക്ക്. ഉച്ചക്ക് രണ്ട് മണിക്കാണ് നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായത്.
കത്തികുത്തിലും മർദ്ദനത്തിലുമാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. ടിങ്കു എന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read- റവന്യൂ ഉദ്യോഗസ്ഥൻ റമ്മി കളിച്ച് പോയത് 75 ലക്ഷത്തോളം രൂപ; പെട്രോളുമായെത്തിയത് ബാങ്ക് കൊള്ളയടിക്കാൻ
സംഘർഷത്തിനുണ്ടായ കാരണം വ്യക്തമല്ല. പത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. പത്തനംതിട്ട കണ്ണങ്കരയിലാണ് ഇവർ താമസിക്കുന്നത്.
സംഭവത്തിൽ പത്തനംതിട്ട പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പത്തനംതിട്ട കോഴഞ്ചേരിയിൽ മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളി ബാരിക്കേഡ് വെച്ച് ഗതാഗതം തടസപ്പെടുത്തിയിരുന്നു.
Location :
Pathanamthitta,Kerala
First Published :
June 18, 2023 7:25 PM IST