രോഗിയായ കുട്ടിയുടെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ

Last Updated:

കുഞ്ഞിന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട പിതാവാണ് പരാതി നൽകിയത്.

അറസ്റ്റിലായ മറിയാമ്മയും അനിതയും
അറസ്റ്റിലായ മറിയാമ്മയും അനിതയും
കൊച്ചി: രോഗിയായ കുട്ടിയുടെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ. ചികിത്സാ ചെലവിന് പണം ആവശ്യമുള്ള കുഞ്ഞിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ചേരാനല്ലൂരിലെ ഫ്ലാറ്റിൽ താമസിക്കുന്ന പാല ഓലിക്കൽ സ്വദേശികളായ മറിയാമ്മ സെബാസ്റ്റ്യൻ (59), മകൾ അനിത ടി ജോസഫ് (29) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
എയിംസിൽ ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ പേരിലാണ് പണപ്പിരിവ് നടത്തിയത്. ചാരിറ്റി പ്രവർത്തകനായ ഫറൂഖ്‌ ചെർപ്പുളശേരി മുഖേനയായിരുന്നു പണപ്പിരിവ്.
ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.
ആർക്കും പണം പിരിക്കാമെന്ന അവസ്ഥപാടില്ല. പണപ്പിരവിൽ സർക്കാർ നിയന്ത്രണം വേണം. പണം നൽകുന്നവർ പറ്റിക്കെപാടാനും പാടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ ചികിത്സയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അമ്മയും മകളും അറസ്റ്റിലായ വാർത്ത വരുന്നത്.
advertisement
കുഞ്ഞിന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട പിതാവാണ് പരാതി നൽകിയത്. ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി.
ചേരാനല്ലൂർ സിഐ കെ ജി വിപിൻകുമാർ , എസ്ഐ സന്തോഷ് മോൻ, എഎസ്‌ഐ വി എ ഷുക്കൂർ, പി പി വിജയകുമാർ, എസ്‌സിപിഒ സിഗേഷ്, എൽ വി പോൾ, ഷീബ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
advertisement
കുഞ്ഞിന്റെ ചിത്രവും അക്കൗണ്ട് നമ്പറും മാതാപിതാക്കളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു. മറിയാമ്മയുടെ അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറുകളും ഉൾപ്പെടെയായിരുന്നു ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മറിയാമ്മയുടെ മകന്‍ അരുണ്‍ ആണ് വ്യാജകാര്‍ഡ് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
You may also like:പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ക്രൂരത; കോതമംഗലത്ത് ഒന്നര വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 12 പശുക്കൾ
പോലീസ് നടത്തിയ അന്വേഷണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാല ശാഖയിലെ അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറിയാമ്മയെയും മകളെയും പിടികൂടിയത്.
advertisement
മറിയാമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് എത്തുന്ന തുക അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൂവരും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പോലീസ് പറയുന്നു.
നേരത്തേ, പാലായിലെ ബാങ്ക് തട്ടിപ്പ് കേസിലും പ്രതിയാണ് മറിയാമ്മ. പാലാ കഴിതടിയൂർ സഹകരണ ബാങ്കിൽ നിന്ന് 50.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയാണ് മറിയാമ്മ. ബാങ്കിലെ ക്യാഷറായിരുന്നു മറിയാമ്മ. ബാങ്ക് ലോക്കറിൽ നിന്ന് 50.60 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇവരുടെ മകൻ അരുൺ 2018 ൽ കള്ളനോട്ട് കേസിലും അറസ്റ്റിലായിരുന്നു.
advertisement
You may also like:Petrol Diesel Prices Today | ഇന്ധനവില ഇന്നും കൂട്ടി; നാൽപത് ദിവസത്തിനിടെ വില കൂട്ടിയത് 24 തവണ
അരുൺ അറസ്റ്റിലായതോടെ മറിയാമ്മ ബാങ്കിൽ വരാതായി. തുടർന്ന് ബാങ്ക് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടമായതായി കണ്ടെത്തിയത്. ഒരു വർഷത്തിനിടയിലാണ് പണം തട്ടിയത്. ലോക്കറിലെ പണം ദിവസവും പരിശോധിച്ച് കണക്ക് സൂക്ഷിക്കാതിരുന്നതാണ് തട്ടിപ്പിന് വഴിയൊരുക്കിയതെന്നായിരുന്നു അന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്.
advertisement
മറിയാമ്മയുടെ മകൾ അനിത വിദേശത്തായിരുന്നു. വൻ തുക മുടക്കി വിദേശത്ത് പോയെങ്കിലും ജോലി ലഭിക്കാതെ തിരികെയെത്തിയതോടെ കൂടുതൽ ബാധ്യതയായി.
കുഞ്ഞിന്റെ ചികിത്സയുടെ പേരിൽ പണം തട്ടിയ കേസിൽ അരുണിനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പാലായിൽ സിവിൽ സ്റ്റേഷന് സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുൺ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉപയോഗിച്ചാണ് 2000 രൂപയുടെ കളർ പതിപ്പുകൾ എടുത്തത്.
പിന്നീട് ഇത് ഫെഡറൽ ബാങ്കിന്റെ സിഡിഎമ്മിൽ നിക്ഷേപിക്കുകയായിരുന്നു. 2000 രൂപയുടെ അഞ്ച് നോട്ടുകളാണ് നിക്ഷേപിച്ചത്. എറണാകുളം ഉൾപ്പെടെയുള്ള ബാങ്കുകളിൽ കള്ളനോട്ട് നിക്ഷേപിച്ച ശേഷം എടിഎം വഴി രണ്ട് ദിവസത്തിനുള്ളിൽ പണം പിൻവലിക്കുന്നതായിരുന്നു രീതി. പണം നിക്ഷേപിച്ചയാളുടെ അക്കൗണ്ട് നമ്പർ തിരിച്ചറിഞ്ഞാണ് പൊലീസ് അരുണിനെ കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രോഗിയായ കുട്ടിയുടെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement