Petrol Diesel Prices Today | ഇന്ധനവില ഇന്നും കൂട്ടി; നാൽപത് ദിവസത്തിനിടെ വില കൂട്ടിയത് 24 തവണ
- Published by:Naseeba TC
- news18-malayalam
Last Updated:
ഈ മാസം ഇന്ധന വില വർധിക്കുന്നത് ആറാം തവണയാണ്.
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 102 രൂപ 89 പൈസയായി. കൊച്ചിയിൽ 101 രൂപ 01 പൈസയാണ് ഇന്നത്തെ വില. ഈ മാസം ഇന്ധന വില വർധിക്കുന്നത് ഇത് ആറാം തവണയാണ്.
ഡീസൽ വില തിരുവനന്തപുരത്ത് ലിറ്ററിന് 96 രൂപ 47 പൈസും കൊച്ചിയിൽ 94 രൂപ 71 പൈസയുമായി വർദ്ധിച്ചു. ഈ മാസം ആറാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. കഴിഞ്ഞമാസം 18 തവണ വില കൂട്ടിയിരുന്നു. നാൽപത് ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടിയത്.
മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, ബെംഗളുരു എന്നീ മെട്രോ നഗരങ്ങളിലും 100 രൂപയ്ക്ക് മുകളിലാണ് പെട്രോൾ വില.
You may also like:പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ക്രൂരത; കോതമംഗലത്ത് ഒന്നര വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 12 പശുക്കൾ
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.59 രൂപയാണ് വില. ഡൽഹിയിൽ 100.56 രൂപയായി. കൊൽക്കത്ത- 100.62 രൂപ, ചെന്നൈ- 101.37 രൂപ, ബംഗളൂരു 103.93 രൂപ. എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പെട്രോൾ വില.
advertisement
മെയ് 29 ന് ലിറ്ററിന് 100 രൂപയിൽ കൂടുതൽ പെട്രോൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ നഗരമായി മുംബൈ മാറി.
You may also like:ശ്രീലങ്കന്‍ പര്യടനത്തില്‍ ആശങ്ക; ബാറ്റിംഗ് കോച്ചിന് പിന്നാലെ ഡാറ്റാ അനലിസ്റ്റിനും കോവിഡ്
ദേശീയ തലത്തിൽ ഇന്നലെ പെട്രോൾ, ഡീസൽ വിലയിൽ വെള്ളിയാഴ്ച മാറ്റമുണ്ടായിരുന്നില്ല. നിലവിൽ, ഇന്ധന നിരക്ക് ഇന്ത്യയിൽ എക്കാലത്തെയും ഉയർന്നതാണ്. പ്രാദേശിക നികുതികളായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധനവില സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിൽ.
advertisement
പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില എല്ലാ ദിവസവും പരിഷ്കരിക്കുകയും അതിനുശേഷം രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടിലിരുന്ന് എസ്എംഎസ് വഴി നിങ്ങളുടെ അടുത്തുള്ള പെട്രോൾ പമ്പിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾ അവരുടെ മൊബൈലിൽ നിന്ന് ആർഎസ്‌പിയോടൊപ്പം സിറ്റി കോഡും നൽകി 9224992249 ലേക്ക് ഒരു സന്ദേശം അയച്ചാൽ ഇന്ധനവില എസ്എംഎസായി ലഭിക്കും. ഇന്ത്യൻ ഓയിലിന്റെ (ഐഒസിഎൽ) ഔദ്യോഗിക വെബ്‌സൈറ്റിൽ സിറ്റി കോഡ് ലഭ്യമാണ്. അതുപോലെ, ബിപിസിഎൽ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈലിൽ നിന്ന് ആർഎസ്‌പി ടൈപ്പുചെയ്ത് 9223112222 ലേക്ക് SMS അയയ്ക്കാം. എച്ച്പിസിഎൽ ഉപഭോക്താക്കൾക്ക് 9222201122 ലേക്ക് എച്ച്പിപ്രൈസ് ടൈപ്പുചെയ്ത് എസ്എംഎസ് അയച്ചാലും അതത് ദിവസത്തെ ഇന്ധനവിലയുടെ വിശദാംശങ്ങൾ ലഭ്യമാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 10, 2021 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Prices Today | ഇന്ധനവില ഇന്നും കൂട്ടി; നാൽപത് ദിവസത്തിനിടെ വില കൂട്ടിയത് 24 തവണ