തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ. അമ്പുരി സ്വദേശി സൊബാസ്റ്റ്യനെയാണ് വെള്ളറട പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്പൂരി സ്വദേശികളായ റെജീ വർഗ്ഗീസ്, മകൾ ആര്യമോൾ എന്നിവരെയാണ് അയൽവാസിയായ സൊബാസ്റ്റ്യൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. റെജിയുടെ സഹോദരൻ ഷിജുവും സൊബാസ്റ്റ്യനുമായി നേരത്തെ വാക്കേറ്റമുണ്ടായിരുന്നു.
Also Read-മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഒരാൾ മരിച്ചു
ഇതിൽ റെജീ ഇടപെട്ടതിന്റെ വൈരാഗ്യം മൂലമാണ് മദ്യലഹരിയിലെത്തിയ സെബാസ്റ്റ്യന്‍ ഇരുവരെയും കുത്തിയതെന്നാണ് വിവരം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.